Gold Smuggling | കസ്റ്റംസ് കേസിലും ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; സ്റ്റേ ഈ മാസം 23 വരെ

Last Updated:

കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നു ശിവശങ്കറിന്‍റെ അഭിഭാഷകനും ശിവശങ്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കസ്റ്റംസും ആരോപിച്ചു

കൊച്ചി: സ്വര്‍ണ്ണക്കള്ളകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് എടുത്ത കേസിലും എം. ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി. ഈ മാസം 23 വരെയാണ് എം  ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈകോടതി നടപടി.  നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ഹൈക്കോടതി ഈ മാസം 23 വരെ അറസ്റ്റ് തടഞ്ഞിരുന്നു.
ശിവശങ്കർ നൽകിയ ജാമ്യാപേക്ഷകളിൽ ഈ മാസം 23 ന് വിശദമായ വാദം കേള്‍ക്കും.90 മണിക്കൂര്‍ വിവിധ എജന്‍സികള്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഏത് അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരാകാനും തയ്യാറാണെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
എന്‍ഐഎ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നും ശിവശങ്കര്‍ അറിയിച്ചു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസിന് വേണ്ടി ഹാജരായ അഡ്വ. കെ രാംകുമാര്‍ വാദിച്ചത്. കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നു ശിവശങ്കറും ശിവശങ്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കസ്റ്റംസും ആരോപിച്ചു.
advertisement
കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും കേസുകളില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
സ്വപ്നയുമായും കുടുംബവുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ പറഞ്ഞിരുന്നു. പിറന്നാൾ സൽക്കാരങ്ങളിൽ പല തവണ പങ്കെടുത്തിട്ടുണ്ട്. യു. എ. ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പല തവണ കൂടിക്കാഴ്ചയും  നടത്തിയിട്ടുണ്ട്. എന്നാൽ സ്വർണ്ണക്കടത്ത് പിടികൂടിയ ശേഷമാണ് സ്വപ്നയ്ക്കും കൂട്ടാളികൾക്കും ഇതിൽ പങ്കുണ്ടെന്ന് അറിയുന്നത്. അതിനു ശേഷം സ്വപ്നയെ വിളിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല.
advertisement
സ്വർണ്ണക്കടത്തും തൻ്റെ വാട്സ് ആപ് സന്ദേശങ്ങളുമായി ബന്ധമില്ലെന്ന് ശിവശങ്കർ നേരത്തെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതിയെ കോടതിയെ അറിയിച്ചിരുന്നു. സ്വർണക്കടത്ത് ആരംഭിക്കുന്നത് 2019 നവംബറിൽ ആണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. അതിന് മുൻപാണ് ചാർട്ടേഡ് അക്കൗണ്ടൻറുമായുള്ള തൻ്റെ  വാട്സ് ആപ് ചാറ്റുകളെന്നും ശിവശങ്കർ വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling | കസ്റ്റംസ് കേസിലും ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; സ്റ്റേ ഈ മാസം 23 വരെ
Next Article
advertisement
ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊല്ലാം? ചാറ്റ് ജിപിടിയോട് ചോദിച്ച 13കാരൻ അറസ്റ്റിൽ
ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊല്ലാം? ചാറ്റ് ജിപിടിയോട് ചോദിച്ച 13കാരൻ അറസ്റ്റിൽ
  • 13കാരൻ ക്ലാസിനിടെ കൂട്ടുകാരനെ കൊല്ലാൻ ചാറ്റ്ജിപിടിയോട് ചോദിച്ചതിനെ തുടർന്ന് അറസ്റ്റിലായി.

  • ചാറ്റ്ജിപിടി ചോദ്യം കണ്ടെത്തിയ എഐ സംവിധാനം സ്കൂൾ കാംപസിലെ പോലീസിനെ ഉടൻ അലെർട്ട് ചെയ്തു.

  • വിദ്യാർത്ഥിയുടെ ചോദ്യം കണ്ടെത്തിയ ഗാഗിൾ സംവിധാനം സ്കൂളുകളിൽ നിരീക്ഷണ സാങ്കേതികവിദ്യ ചർച്ചയാക്കി.

View All
advertisement