TRENDING:

എം.വി ജയരാജന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; കോവിഡിനു പുറമെ പ്രമേഹവും രക്തസമ്മര്‍ദ്ദവുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Last Updated:

രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനാല്‍ സി-പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണനിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
Choose
News18 on Google
advertisement
കണ്ണൂര്‍: കോവിഡ് ബാധിച്ച് കണ്ണൂര്‍ സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു.ജയരാജന്‍ ഐസിയുവില്‍ ചികിത്സയിലാണെന്നും പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
advertisement

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിര്‍ദ്ദേശപ്രകാരം, കോഴിക്കോട് നിന്നുള്ള ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദരായ ഡോ എ.എസ്.അനൂപ് കുമാര്‍, ഡോ പി.ജി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ അദ്ദേഹത്തെ പരിശോധിച്ചിരുന്നു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും ന്യുമോണിയ ബാധിച്ചതിനാൽ  ഗുരുതരസ്ഥിതി കണക്കാക്കിത്തന്നെ ചികിത്സ തുടരണമെന്നാണ് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് ചെയ്തത്.

Also Read കോവിഡ് ബാധയ്ക്കൊപ്പം ന്യൂമോണിയയും; എം.വി. ജയരാജൻ തീവ്രപരിചരണ വിഭാഗത്തില്‍

advertisement

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദരായ ഡോ സന്തോഷ് കുമാര്‍ എസ്.എസ്, ഡോ അനില്‍ സത്യദാസ് എന്നിവരുടെ നേതൃത്വത്തി ലുള്ള മെഡിക്കല്‍ സംഘവും വൈകിട്ടോടെ ജയരാജനെ പരിശോധിക്കും. ആരോഗ്യമന്ത്രി ആശുപത്രി നേരിട്ടെത്തി ഇന്നലെ രാത്രി 11.30 മണിയോടെ വിളിച്ചുചേര്‍ത്ത പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തി.

Also Read ശബരിമല മുറിവുണക്കാന്‍ നിയമനടപടി വേണം: മുഖ്യമന്ത്രിയോട് ഉമ്മന്‍ ചാണ്ടി

advertisement

പ്രിന്‍സിപ്പാള്‍ ഡോ കെ എം കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപ് കണ്‍വീനറും വിവിധ വിഭാഗങ്ങളിലെ പ്രധാന ഡോക്ടര്‍മാരും അടങ്ങിയ പ്രത്യേക മെഡിക്കല്‍ സംഘമാണ് ജയരാജനെ  ചികിത്സിക്കുന്നത്. രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനാല്‍ സി-പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണനിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്നലെ രാവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എം.വി ജയരാജന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; കോവിഡിനു പുറമെ പ്രമേഹവും രക്തസമ്മര്‍ദ്ദവുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
Open in App
Home
Video
Impact Shorts
Web Stories