TRENDING:

'മാറിടത്തിൽ പിടിച്ചു, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു,  ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി'; SFIക്കെതിരെ AISF വനിതാ നേതാവ് 

Last Updated:

എസ്എഫ്ഐ നേതാക്കളായ അരുൺ കെ, പ്രജിത്, അമൽ  എന്നിവർക്കെതിരെയാണ് വനിതാ നേതാവ് പരാതിയുമായി രംഗത്ത് വന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: എംജി സർവകലാശാലയിലെ (Mahatma Gandhi University)  എസ്എഫ്ഐ (SFI) നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഐഎസ്എഫ് (AISF) വനിതാ നേതാവ് രംഗത്ത്. ഇന്നലെ എം ജി സർവകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി (Senate Election) ബന്ധപ്പെട്ട സംഭവങ്ങൾക്കിടെ തന്റെ മാറിടത്തിൽ പിടിച്ച് ലൈംഗികമായി അതിക്രമിച്ചു (Sexually Abuse) എന്നാണ്  കോട്ടയം ഗാന്ധി നഗർ (Kottayam Gandhinagar Police) പോലീസിന് എഐഎസ്എഫ് സംസ്ഥാന ചുമതലയുള്ള നേതാവ് നൽകിയിരിക്കുന്ന മൊഴി.
എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകിയ എഐഎസ്എഫ് വനിതാ നേതാവ്
എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകിയ എഐഎസ്എഫ് വനിതാ നേതാവ്
advertisement

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി ഇവർ മൊഴി നൽകിയിട്ടുണ്ട്. അക്രമത്തിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. 'തന്തയില്ലാത്ത കുട്ടിയെ നിനക്ക് വേണോ' എന്ന് ചോദിച്ചു കൊണ്ടായിരുന്നു അക്രമമെന്ന് മൊഴിയിൽ പറയുന്നു.

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ഇന്നലെ ഇ-മെയിൽ വഴി പെൺകുട്ടി പരാതി നൽകിയിരുന്നു. ഈ പരാതിയാണ് ഗാന്ധിനഗർ പോലീസിന് കൈമാറിയത്. ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരിട്ടെത്തി മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചിരുന്നു എങ്കിലും ചികിത്സയിലായതിനാൽ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഇന്ന് പുറത്തിറങ്ങിയ ശേഷം പെൺകുട്ടി ഗാന്ധിനഗർ പൊലീസിലെത്തി മൊഴി നൽകിയത്.

advertisement

Also Read- Kerala Rain| കൊക്കയാർ ഉരുൾപൊട്ടലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 20 ആയി

ഇന്നലെ എം ജി സർവകലാശാല ക്യാമ്പസിൽ നടന്ന സംഘർഷത്തിൽ വനിത നേതാവ് അടക്കം നാല് എഐഎസ്എഫ് നേതാക്കൾക്ക് പരിക്ക് പറ്റിയിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നേരത്തെ ഒരുമിച്ച് മത്സരിച്ചിരുന്ന  രീതിയാണ് ഇരുസംഘടനകളും സ്വീകരിച്ചിരുന്നത്. ഇത്തവണയും ഒരുമിച്ചു മത്സരിക്കാനുള്ള നീക്കങ്ങൾ നടന്നു. ചർച്ചകളിൽ എസ്എഫ്ഐ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഇതോടെയാണ് ഒറ്റക്കു മത്സരിക്കാൻ  തീരുമാനിച്ചതെന്ന് എഐഎസ്എഫ് ജില്ലാ നേതൃത്വം പറയുന്നു. ഇതോടെയാണ് എസ്എഫ്ഐ പ്രതികാരത്തോടെ ആക്രമണം നടത്തിയതെന്നാണ് പെൺകുട്ടിയുടെ ആക്ഷേപം.

advertisement

എം ജി സർവകലാശാല ക്യാംപസിൽ ഇന്നലെ സംഘർഷങ്ങളിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലൈംഗിക അതിക്രമത്തിൽ വൈകാതെ പോലീസ് കേസെടുക്കും എന്നാണ് സൂചന.  പട്ടികജാതി പട്ടികവർഗ അതിക്രമം നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തേക്കും. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പുകൾക്കും താൻ നിൽക്കുകയില്ല എന്നും വനിതാ നേതാവ് വ്യക്തമാക്കുന്നു. രണ്ടും ഇടതുപക്ഷ സംഘടനകൾ ആയതുകൊണ്ട് തന്നെ ഒത്തുതീർപ്പുകൾക്ക് തയ്യാറാകുമോ എന്ന ചോദ്യത്തിന് ആയിരുന്നു അവരുടെ മറുപടി.

Also Read-എവിടെയാണ് ഉരുൾപൊട്ടൽ ദുരന്തം വിതച്ച കൂട്ടിക്കൽ, കാവാലി, പ്ലാപ്പള്ളി, കൊക്കയാര്‍ എന്നീ സ്ഥലങ്ങൾ?

advertisement

അതേസമയം സംഭവത്തിൽ പ്രതികരണത്തിന് എസ്എഫ്ഐ തയ്യാറായിട്ടില്ല. എസ്എഫ്ഐ നേതാക്കളായ അരുൺ കെ, പ്രജിത്, അമൽ  എന്നിവർക്കെതിരെയാണ് വനിതാ നേതാവ് പരാതിയുമായി രംഗത്ത് വന്നത്. ഇതിൽ അരുൺ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ആണെന്നും പെൺകുട്ടി വ്യക്തമാക്കി. ഏതായാലും പാർട്ടിയിലെ യുവജന സംഘടനകൾക്കിടയിൽ ഉണ്ടായ തർക്കത്തിൽ സിപിഎം- സിപിഐ ജില്ലാ നേതൃത്വങ്ങൾ ചർച്ചകൾ നടത്തിയേക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇടതുമുന്നണിയിൽ തന്നെയുണ്ടായ അസ്വാരസ്യങ്ങൾ വലിയ വാർത്തയായത്  ഇരു പാർട്ടികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാൽ ലൈംഗിക അതിക്രമ പരാതിയിൽ മൊഴി നൽകിയ സാഹചര്യത്തിൽ ഒത്തുതീർപ്പിന് ഇനി സാധ്യതയില്ല.നേരത്തെ കെഎസ്‌യു സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ നോമിനേഷൻ നൽകിയെങ്കിലും മത്സര രംഗത്ത് സജീവമായി ഉണ്ടായിരുന്നില്ല. എസ്എഫ്ഐയുടെ ഭീഷണി കാരണമാണ് പിന്മാറ്റം എന്നാണ് കെ എസ് യു  നേതാക്കൾ പറയുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാറിടത്തിൽ പിടിച്ചു, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു,  ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി'; SFIക്കെതിരെ AISF വനിതാ നേതാവ് 
Open in App
Home
Video
Impact Shorts
Web Stories