TRENDING:

'വാളയാർ കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കണം': പെൺകുട്ടികളുടെ അമ്മ; 'നിയമപരമായ നടപടി സ്വീകരിക്കും:' മന്ത്രി ബാലൻ

Last Updated:

വാളയാർ കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലാത്തതതിനെതിരെ കടുത്ത അമർഷമാണ് അമ്മ രേഖപ്പെടുത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്:  വാളയാർ കേസിൽ നീതി തേടി പെൺക്കുട്ടികളുടെ അമ്മയും സമരസമിതിയും മന്ത്രി എ കെ ബാലൻ്റെ വീട്ടിലേയ്ക്ക് നടത്തിയ ലോംഗ് മാർച്ചിന് ശേഷം നടന്ന കൂടിക്കാഴ്ചയിലാണ് കേസുമായി ബന്ധപ്പെട്ട പരാതികളെല്ലാം അമ്മ മന്ത്രി എ കെ ബാലന് മുൻപിൽ അവതരിപ്പിച്ചത്. അമ്മയ്ക്കും അച്ഛനുമൊപ്പം സമരസമിതി നേതാക്കളായ വിളയോടി വേണുഗോപാൽ, സി ആർ നീലകണ്ഠൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
advertisement

നടപടികൾ വിശദകരിച്ച് മന്ത്രി

വാളയാർ കേസിൽ സർക്കാർ സ്വീകരിച്ച നടപടികൾ മന്ത്രി ആദ്യം വിശദീകരിച്ചു. മുഖ്യപ്രതികളെ വെറുതേ വിട്ട പോക്സോ കോടതി വിധിയ്ക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതി പരിഗണിയ്ക്കുകയാണെന്നും ഇക്കാര്യത്തിൽ മികച്ച വാദം നടത്താൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  ഒക്ടോബർ 25 ന് പെൺക്കുട്ടികളുടെ അമ്മ വീടിന്  മുന്നിൽ നടത്തിയ സത്യഗ്രഹത്തെ വിമർശിച്ചിട്ടില്ലെന്നും എ കെ ബാലൻ വ്യക്തതമാക്കി.

രണ്ടാമത്തെ പെൺകുട്ടിയുടെ മരണശേഷം വാളയാർ സന്ദർശിച്ചിരുന്നു. എന്നാൽ സത്യഗ്രഹ സമയത്ത് വരാതിരു 1ന്നത് അതൊരു സമരമായതിനാലാണ്. അവിടെ മന്ത്രി വരുന്നത് ഉചിതമല്ലാത്ത് കൊണ്ടാണ്. കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ എല്ലാ നടപടിയും സ്വീകരിയ്ക്കുമെന്ന് മന്ത്രി വ്യക്തതമാക്കി.

advertisement

പരാതികൾ പറഞ്ഞ് അമ്മയും അച്ഛനും

വാളയാർ കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലാത്തതതിനെതിരെ കടുത്ത അമർഷമാണ് അമ്മ രേഖപ്പെടുത്തിയത്. ഇവരെ സർവ്വീസിൽ നിന്നും പുറത്താക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. ഇവർക്കെതിരെ നിയമപരമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തതമാക്കി.

പെൺക്കുട്ടികളുടെ  അച്ഛനെക്കുറിച്ച് മന്ത്രി നടത്തിയ പരാമർശത്തിലും കുടുംബം അതൃപ്തി പ്രകടിപ്പിപിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് അമ്മ ആവർത്തിച്ചു.

നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് അമ്മ പറഞ്ഞു.

സമരസമിതി നേതാക്കളായ  വിളയോടി വേണുഗോപാൽ, സിആർ നീലകണ്ഠൻ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വാളയാർ കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കണം': പെൺകുട്ടികളുടെ അമ്മ; 'നിയമപരമായ നടപടി സ്വീകരിക്കും:' മന്ത്രി ബാലൻ
Open in App
Home
Video
Impact Shorts
Web Stories