വാളയാര്‍ കേസ്: മൂന്നാം പ്രതി ആയിരുന്ന പ്രദീപ് കുമാർ തൂങ്ങിമരിച്ച നിലയില്‍; സാമ്പത്തിക ബാധ്യതയെന്ന് സൂചന
- Published by:Asha Sulfiker
- news18-malayalam
Last Updated:
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്ന പ്രദീപ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. കേസിലെ മൂന്നാം പ്രതി ആയിരുന്ന ഇയാളെ ചേർത്തല വയലാറിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കണ്ടില്ല. തുടർന്ന് പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: US Election 2020| വിജയം അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ്; തട്ടിപ്പിനെതിരെ സുപ്രീം കോടതിയെ സമീപിക്കും[NEWS]Arnab Goswami Arrested | ആത്മഹത്യാപ്രേരണക്കേസ്: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിൽ
advertisement
[NEWS]Bineesh Kodiyeri| ബിനീഷ് കോടിയേരിയുടെ വീട് ഉൾപ്പെടെ ആറിടങ്ങളിൽ ഇഡിയുടെ റെയ്ഡ്; ഒപ്പം സിആർപിഎഫും കർണാടക പൊലീസും[NEWS]
2017 ജനുവരി 13നാണ് വാളയാറിൽ 12 വയസ്സുള്ള പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ താമസിച്ചിരുന്ന താൽക്കാലിക ഷെഡ്ഡിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 41 ദിവസങ്ങൾക്ക് ശേഷം മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രണ്ടു പെൺകുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ വാളയാർ കേസിലെ പ്രധാന പ്രതികളെയെല്ലാം പാലക്കാട് പോക്സോ കോടതി വെറുതേ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലായിരുന്നു വെറുതെ വിട്ടത്.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 04, 2020 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാളയാര്‍ കേസ്: മൂന്നാം പ്രതി ആയിരുന്ന പ്രദീപ് കുമാർ തൂങ്ങിമരിച്ച നിലയില്‍; സാമ്പത്തിക ബാധ്യതയെന്ന് സൂചന