വാളയാർ കേസ്: അമ്മയുടെ നീതി തേടിയുള്ള അപേക്ഷയ്ക്ക് സർക്കാർ മറുപടി നൽകിയത് ഒരു വർഷത്തിന് ശേഷം
- Published by:Asha Sulfiker
- news18-malayalam
Last Updated:
എന്നാൽ ഒരു വർഷം മുൻപ് നൽകിയ അപേക്ഷയ്ക്ക് ഇപ്പോൾ മറുപടി നൽകിയതിലൂടെ സർക്കാരിൻ്റെ കാപട്യമാണ് പുറത്തായത് എന്നാണ് വാളയാർ സമരസമിതിയുടെ പ്രതികരണം.
പാലക്കാട്: വാളയാർ കേസിൽ നീതി തേടി പെൺകുട്ടികളുടെ അമ്മ നല്‍കിയ അപേക്ഷയ്ക്ക് ഒരു വർഷത്തിന് ശേഷം മറുപടി നൽകി സർക്കാർ. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയാണ് പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാർ കത്ത് നൽകിയത്. 2020 ഒക്ടോബർ 16 ന് തയ്യാറാക്കിയ കത്താണ് അഡീഷണൽ ചീഫ് സെക്രട്ടറി കൈമാറിയത്.
കേസിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇരകളുടെ അമ്മ കഴിഞ്ഞ വർഷം മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. വാളയാർ കേസിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂട്ടറെ തൽസ്ഥാനത്ത് നിന്നും നീക്കിയെന്ന് കത്തിൽ വ്യക്തമാക്കുന്നു. കേസിൽ പുനരന്വേഷണവും പുനർവിചാരണയും ആവശ്യപ്പെട്ടുള്ള അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്നും കത്തിൽ പറയുന്നു.
advertisement
പോക്സോ കേസിൽ പ്രതിയ്ക്കു വേണ്ടി ഹാജരായ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാനെ മാറ്റിയിട്ടുണ്ട്. കേസിലെ വീഴ്ച പരിശോധിയ്ക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ശുപാർശകളിൽ നടപടികൾ ആരംഭിച്ചതായും കത്ത് പറയുന്നു.

advertisement
എന്നാൽ ഒരു വർഷം മുൻപ് നൽകിയ അപേക്ഷയ്ക്ക് ഇപ്പോൾ മറുപടി നൽകിയതിലൂടെ സർക്കാരിൻ്റെ കാപട്യമാണ് പുറത്തായത് എന്നാണ് വാളയാർ സമരസമിതിയുടെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2020 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാളയാർ കേസ്: അമ്മയുടെ നീതി തേടിയുള്ള അപേക്ഷയ്ക്ക് സർക്കാർ മറുപടി നൽകിയത് ഒരു വർഷത്തിന് ശേഷം