ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ കണക്കിലാണ് വർധന
വ്. അധിക ബുദ്ധിമുട്ടില്ലാത്ത വർധനവിന് ഇത്രയധികം പ്രശ്നമുണ്ടാക്കേണ്ടതുണ്ടോയെന്ന് മന്ത്രി ചോദിച്ചു. വെള്ളക്കരം വർധിപ്പിച്ചതിൽ പരാതി പറയാൻ ഒരു ഫോൺ കോൾ പോലും തനിക്ക് വന്നില്ലെന്ന് മന്ത്രി പറയുന്നു. അധികഭാരം അടിച്ചേൽപ്പിക്കലല്ല.
Also Read-ഇന്ധനനികുതി വര്‍ധനയില്‍ നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം; ബാനർ ഉയർത്തി എംഎൽഎമാർ
പുതിയ നിരക്കിൽ ഒരു കുടുംബത്തിന് വിവിധ സ്ലാബുകളിൽ ആയി ശരാശരി 250 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. 1000 ലിറ്ററിന് 4.40 രൂപമുതല്‍ 12 രൂപവരെയായിരുന്നു നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസ വീതം കൂട്ടിയതോടെ 14.4 രൂപമുതല്‍ 22 രൂപവരെയാവും.
advertisement
Also Read-‘നയപരമായും രാഷ്ട്രീയപരമായും ഇസ്രയേലിനോട് എതിർപ്പെന്ന് CPM’; കൃഷിമന്ത്രിയുടെ യാത്ര വിലക്കി
കുടിവെള്ളക്കരം കൂട്ടാന്‍ ജനുവരിയില്‍ എല്‍.ഡി.എഫ്. അനുമതി നല്‍കിയിരുന്നു. ഇതിനുമുമ്പ് 2016-ല്‍ നിരക്കുകൂട്ടിയിരുന്നു. രണ്ടുവര്‍ഷംമുമ്പ് വര്‍ഷംതോറും അഞ്ചുശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു.