'നയപരമായും രാഷ്ട്രീയപരമായും ഇസ്രയേലിനോട് എതിർപ്പെന്ന് CPM'; കൃഷിമന്ത്രിയുടെ യാത്ര വിലക്കി

Last Updated:

അത്തരമൊരു രാജ്യത്തേക്ക് ഇടതുപക്ഷ സർക്കാരിലെ ഒരു മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയുമായി പ്രസാദ് പോകുന്നത് അനൗചിത്യമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി

തിരുവനന്തപുരം: കൃഷിമന്ത്രി പി പ്രസാദിന്‍റെ ഇസ്രയേൽ യാത്ര സിപിഎമ്മിന്റെ വിയോജിപ്പിനെ തുടർന്ന് സിപിഐ വിലക്കി. കർഷകർക്കൊപ്പം ഇസ്രയേല്‍ സന്ദർശിക്കാനുള്ള തീരുമാനത്തിൽ നിന്ന് കൃഷിമന്ത്രിയെ ഒഴിവാക്കുകയായിരുന്നു. യാത്ര ഒഴിവാക്കണമെന്ന് സിപിഎം ദേശീയ നേതൃത്വം നിർദേശം നല്‍കിയിരുന്നു.
മന്ത്രിയുടെ നേതൃത്വത്തിൽ 20 കർഷകരു ഉദ്യോഗസ്ഥരും ഉൾപ്പെടെ 30 അംഗസംഘം ഇസ്രയേൽ സന്ദർശിക്കാനായിരുന്നു തീരുമാനം. എന്നാൽ നയപരമായും രാഷ്ട്രീയപരമായും എതിർക്കുന്ന ഇസ്രേയേലിൽ ഇടതുസർക്കാരിലെ ഒരു മന്ത്രി സന്ദര്‍ശിക്കുന്നതിലെ ധാർമികതയെ സിപിഎം ഉന്നയിച്ചത്.
സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി സിപിഐ ജനറൽ സെക്രട്ടറിയെ മന്ത്രിയുടെ യാത്രയിൽ വിയോജിപ്പ് അറിയിച്ചിരുന്നു. പാലസ്തീൻ ജനതയോടുള്ള സമീപനം ഉൾപ്പെടെ ഇസ്രയേൽ ഭരണകൂടത്തെ ജനവിരുദ്ധയുടെ ഉദാഹരണമായാണ് സിപിഎമ്മും സിപിഐയും വിശദീകരിക്കാറുള്ളത്. അത്തരമൊരു രാജ്യത്തേക്ക് ഇടതുപക്ഷ സർക്കാരിലെ ഒരു മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയുമായി പ്രസാദ് പോകുന്നത് അനൗചിത്യമാണെന്ന് ഇരുപാർട്ടിയിലെയും ജനറൽ‌ സെക്രട്ടറിമാരുടെ ചർച്ചയിൽ ഉയർന്നു.
advertisement
വിദേശയാത്രകൾക്ക് മുൻപ് പാർട്ടിയിൽ അനുമതി തേടുന്ന രീതി ഇടതുപാർട്ടയിലുണ്ട്. എന്നാൽ സിപിഐയിൽ മന്ത്രി അറിയിച്ചിരുന്നില്ല. യാത്ര സംബന്ധിച്ച ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് നേതാക്കള്‍ മന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തെക്കുറിച്ചറിയുന്നത്. താത്കാലം യാത്ര മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു.
ഫെബ്രുവരി രണ്ടാം ആഴ്ചയായിരുന്നു ഇസ്രയേല്‍ യാത്ര തീരുമാനിച്ചിരുന്നത്. 20 കർഷകരെ ഇതിനായി തെരഞ്ഞെടുത്തിരുന്നു. അതിനാല്‍ യാത്ര പൂർണമായി റദ്ദാക്കേണ്ടെന്നാണ് തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നയപരമായും രാഷ്ട്രീയപരമായും ഇസ്രയേലിനോട് എതിർപ്പെന്ന് CPM'; കൃഷിമന്ത്രിയുടെ യാത്ര വിലക്കി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement