ഇന്ധനനികുതി വര്‍ധനയില്‍ നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം; ബാനർ ഉയർത്തി എംഎൽഎമാർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലെത്തിയിരുന്നത്.
തിരുവനന്തപുരം: ഇന്ധന നികുതി വർധനവിൽ നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. സംസ്ഥാന സർക്കാരിന്റെ ബജറ്റ് തീവെട്ടിക്കൊള്ളയാണെന്ന് പ്രതിപക്ഷം. ബാനർ ഉയർത്തി പ്രതിഷേധിക്കാൻ പ്രതിപക്ഷ എം എൽ എ മാർ. സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും. കടുത്ത നിലപാടിലേക്ക് മാറണമെന്ന് നിയമസഭാ കക്ഷി യോഗം.
പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ ഫ്ലോറിൽ പ്ലക്ക് ക്കാർഡുകൾ പാടില്ലെന്നും ചട്ടവിരുദ്ധമാണെന്നും സ്പീക്കർ. ചോദ്യോത്തരവേളയിൽ സഹകരിക്കണമെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലെത്തിയിരുന്നത്.
ബജറ്റ് നിർദേശങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തും. ചൊവ്വാഴ്ച കോണ്‍ഗ്രസ് കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 06, 2023 9:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇന്ധനനികുതി വര്‍ധനയില്‍ നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം; ബാനർ ഉയർത്തി എംഎൽഎമാർ