ഏത് ഏജൻസിയെക്കൊണ്ടും സ്വർണക്കടത്ത് കേസ് അന്വേഷിപ്പിക്കാമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അതേ മുഖ്യമന്ത്രിയും സംഘവും ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയിൽ പോയത്. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്നും വി മുരളീധരൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
advertisement
യുണിടാകിന്റെ അഴിമതി മറച്ച് വെയ്ക്കാനാണ് സർക്കാർ ശ്രമം. സ്വപ്ന സുരേഷുമായുള്ള പരിചയത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രി നിലപാട് മാറ്റുകയാണ്. ന്നേരത്തെ സ്വപ്നയെ അറിയില്ലാ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. തെളിവ് നശിപ്പിക്കാൻ ബോധപൂർവ്വം തീ കൊളുത്തിയതാണെന്നും മുരളിധരൻ ആരോപിച്ചു.സ്വപ്നയുടെ മൊഴി ഗൗരവതരമെന്ന് ബിജെപി ദേശീയ വക്താവ് സംബീത് പാത്രയും പറഞ്ഞു.