'സ്വർണ്ണനാണയം എണ്ണുന്ന മെഷീൻ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ?'; AKG സെന്‍ററിലെത്തിയ ജോസ്.കെ.മാണിയെ പരിഹസിച്ച് വി.ടി ബല്‍റാം

Last Updated:

ജോസ് കെ മാണി ഇന്ന് രാവിലെയാണ് എ.കെ.ജി സെന്‍ററിലെത്തി സി.പി.എം നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത്

യുഡിഎഫിൽ നിന്നും എൽഡിഎഫിലെത്തിയ ജോസ് കെ മാണി ഇന്ന് രാവിലെയാണ് എ.കെ.ജി സെന്‍ററിലെത്തി സി.പി.എം നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എൽഡിഎഫ് കൺവീൻ എ.വിജയരാഘവൻ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് പരിഹാസവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്.
നോട്ട് എണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ട് എന്ന പഴയ സി.പി.എം ആരോപണത്തെ ഓര്‍മ്മിപ്പിച്ചാണ് ബല്‍റാമിന്റെ കുറിപ്പ്. ഇതുപോലെ സ്വർണ്ണനാണയം എണ്ണുന്ന മെഷീൻ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ എന്ന ചോദ്യവുമായാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
advertisement
ബെസ്റ്റ് മെഷീനാണ് ട്ടോ..
ഇപ്പഴും നല്ല വർക്കിംഗ് കണ്ടീഷൻ...
ഇവിടെയാണതിനിപ്പോ ഏറ്റവും ആവശ്യം.
പ്രത്യേകം നന്ദി.

ഇതുപോലെ സ്വർണ്ണനാണയം എണ്ണുന്ന മെഷീൻ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ?

Posted by VT Balram on Friday, October 16, 2020
ബെസ്റ്റ് മെഷീനാണ് ട്ടോ..
ഇപ്പഴും നല്ല വർക്കിംഗ് കണ്ടീഷൻ...
ഇവിടെയാണതിനിപ്പോ ഏറ്റവും ആവശ്യം.
പ്രത്യേകം നന്ദി.
ഇതുപോലെ സ്വർണ്ണനാണയം എണ്ണുന്ന മെഷീൻ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ?
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്വർണ്ണനാണയം എണ്ണുന്ന മെഷീൻ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ?'; AKG സെന്‍ററിലെത്തിയ ജോസ്.കെ.മാണിയെ പരിഹസിച്ച് വി.ടി ബല്‍റാം
Next Article
advertisement
ഇന്ത്യന്‍ ആര്‍മി സാമൂഹിക മാധ്യമ നയത്തില്‍ ഭേദഗതി; സൈനികര്‍ക്ക് ഇന്‍സ്റ്റഗ്രാം കാണാനും നിരീക്ഷിക്കാനും അനുമതി
ഇന്ത്യന്‍ ആര്‍മി സാമൂഹിക മാധ്യമ നയത്തില്‍ ഭേദഗതി; സൈനികര്‍ക്ക് ഇന്‍സ്റ്റഗ്രാം കാണാനും നിരീക്ഷിക്കാനും അനുമതി
  • ഇന്ത്യന്‍ ആര്‍മി ഇന്‍സ്റ്റഗ്രാം കാണാനും നിരീക്ഷിക്കാനും മാത്രം സൈനികര്‍ക്ക് അനുമതി നല്‍കി.

  • സൈനികര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാനും അഭിപ്രായമിടാനും സന്ദേശം അയയ്ക്കാനും നിരോധനമുണ്ട്.

  • മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നിയന്ത്രിത മാർഗനിർദേശങ്ങൾ നൽകി സുരക്ഷാ മുന്നറിയിപ്പ്.

View All
advertisement