TRENDING:

Kerala Secretariat Fire | തീപിടിത്തത്തിന്റെ അന്വേഷണം അട്ടിമറിക്കാൻ മന്ത്രിമാർ ശ്രമിക്കുന്നു; ആരോപണവുമായി കെ.സുരേന്ദ്രൻ

Last Updated:

സെക്രട്ടറിയേറ്റിന് സുരക്ഷ വർദ്ധിപ്പിക്കുമെന്നാണ് ജയരാജൻ പറയുന്നത്. അങ്ങനെയെങ്കിൽ ഇത്രയും നാൾ സുരക്ഷ ഇല്ലാതിരുന്നത് സർക്കാരിന്റെ വീഴ്ചയാണ്. ജനങ്ങളെ സെക്രട്ടറിയേറ്റിൽ നിന്നും അകത്തി നിർത്തി ചൈന മോഡൽ ആക്കാനാണ് പിണറായി സർക്കാരിന്റെ നീക്കം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപ്പിടിത്തത്തിന്റെ അന്വേഷണം വഴിതെറ്റിക്കാൻ മന്ത്രിമാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്വേഷണം കഴിയും മുമ്പ് എങ്ങനെയാണ് മന്ത്രിമാർക്ക് അന്തിമ തീരുമാനത്തിലെത്താനാവുകയെന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ കടുത്ത ആരോപണങ്ങളാണ് ബിജെപി അധ്യക്ഷൻ ഉന്നയിച്ചത്.
advertisement

അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഡലക്ഷ്യമാണ് മന്ത്രിമാർക്കുള്ളതെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്. അട്ടിമറിയില്ലെന്ന് കടകംപ്പള്ളിക്ക് എങ്ങനെ പറയാനാകും. ഇ.പി ജയരാജൻ, തോമസ് ഐസക്ക്, ജി.സുധാകരൻ എന്നിവർ പലതരത്തിലാണ് കാര്യങ്ങൾ പറയുന്നത്. സ്വർണ്ണക്കടത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ ഫയലുകൾ സർക്കാർ കത്തിച്ചതാണ്. ആദ്യത്തെ രണ്ട് ദിവസം ഇ- ഫയലുകൾ ആണെന്നാണ് മന്ത്രിമാർ പറഞ്ഞത്. തന്റെ ഓഫീസിലെ തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് തീപിടിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്താണെന്ന് സുരേന്ദ്രൻ ചോദിച്ചു.

advertisement

സെക്രട്ടറിയേറ്റിന് സുരക്ഷ വർദ്ധിപ്പിക്കുമെന്നാണ് ജയരാജൻ പറയുന്നത്. അങ്ങനെയെങ്കിൽ ഇത്രയും നാൾ സുരക്ഷ ഇല്ലാതിരുന്നത് സർക്കാരിന്റെ വീഴ്ചയാണ്. ജനങ്ങളെ സെക്രട്ടറിയേറ്റിൽ നിന്നും അകത്തി നിർത്തി ചൈന മോഡൽ ആക്കാനാണ് പിണറായി സർക്കാരിന്റെ നീക്കം. സെക്രട്ടറിയേറ്റ് ജയരാജന്റെ തറവാട്ട് സ്വത്തല്ല. മാരകായുധങ്ങളുമായി സുരേന്ദ്രൻ സെക്രട്ടറിയേറ്റിൽ എത്തി എന്നാണ് ജയരാജൻ പറയുന്നത്. എങ്കിൽ എന്തുകൊണ്ട് കയ്യോടെ പിടികൂടിയില്ല? മൂന്ന് മണിക്കൂറോളം കസ്റ്റഡിയിൽ വെച്ച ശേഷം പുറത്ത് വിട്ടത് എന്തിനായിരുന്നു? അത്രയും പരാജയമാണോ കേരളത്തിന്റെ ആഭ്യന്തരവിഭാ​ഗം?

advertisement

ചീഫ് സെക്രട്ടറി എത്തും മുമ്പ് ഞാൻ എത്തി എന്നാണ് മറ്റൊരു ആരോപണം. ചീഫ് സെക്രട്ടറി എത്താൻ വൈകിയതിന് ഞാനാണോ ഉത്തരവാദിയെന്നും അദ്ദേഹം ചോദിക്കുന്നു. മാദ്ധ്യമപ്രവർത്തകരെ പുറത്താക്കിയതിനാണോ മന്ത്രിസഭായോ​ഗത്തിൽ ചീഫ് സെക്രട്ടറിയെ അഭിനന്ദിച്ചത്? എന്ത് അത്ഭുതമാണ് അദ്ദേഹം സെക്രട്ടറിയേറ്റിൽ കാണിച്ചത്? അന്വേഷണം അടിമറിക്കാനാണ് ചീഫ് സെക്രട്ടറി ഇടപെട്ടതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

You may also like:'പണവും തട്ടി കാമുകി ഓട്ടോ ഡ്രൈവർക്കൊപ്പം ‌ഒളിച്ചോടി; യുവാവ് പകവീട്ടിയത് ഓട്ടോക്കാരുടെ മൊബൈൽ മോഷ്ടിച്ച് [NEWS]കോരിച്ചൊരിയുന്ന മഴയിലും കയറ്റം കയറിയെത്തുന്ന സ്നേഹം നിറച്ച 'കുരുന്നു' ഭക്ഷണപ്പൊതി: ഹൃദയസ്പർശിയായ കുറിപ്പ് [NEWS] Beoncy Laishram | ബിയോൺസി എന്ന കോവിഡ് പോരാളി; വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ആദ്യ ട്രാൻസ് വുമൺ ഡോക്ടർ [NEWS]

advertisement

പി.എസ്.സി ഉദ്യോ​ഗാർത്ഥികൾക്കെതിരായ നീക്കത്തിനെതിരെയും ശക്തമായ വിമർശനമാണ് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. നിയമനം തടഞ്ഞുവെച്ച പി.എസ്.സിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചവർക്ക് ജോലി നൽകില്ലെന്ന പി.എസി.സിയുടെ തീരുമാനം സംസ്ഥാനത്ത് ഫാസിസ്റ്റ് ഭരണമാണ് നടക്കുന്നതെന്നതിന്റെ ഉദാഹരണമാണ് എന്നാണ് വിമർശിച്ചത്. പി.എസ്.സിയെ അപകീർത്തിപ്പെടുത്തിയതിന് നടപടിയെടുക്കുമെന്നാണ് സെക്രട്ടറി പറയുന്നത്. പിണറായി സർക്കാരാണ് പി.എസ്.സിയുടെ വിശ്വാസത തകർത്ത് അതിനെ അപകീർത്തിപ്പെടുത്തിയത്.

പൗരസ്വാതന്ത്യത്തെ അടിച്ചമർത്തുന്ന സമീപനമാണ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാന സർക്കാരിനുള്ളത്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിലെത്തിയവർക്ക് ജോലി നൽകില്ലെന്ന് പറയാൻ പി.എസ്.സി ആരാണ്? കേരളത്തെ തടവറയിലാക്കുകയും ജനാധിപത്യത്തെ അടിച്ചമർത്തുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Secretariat Fire | തീപിടിത്തത്തിന്റെ അന്വേഷണം അട്ടിമറിക്കാൻ മന്ത്രിമാർ ശ്രമിക്കുന്നു; ആരോപണവുമായി കെ.സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories