നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Breaking | Kerala Secretariat Fire | സെക്രട്ടേറിയറ്റിൽ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തം; ഫയലുകൾ കത്തി നശിച്ചു

  Breaking | Kerala Secretariat Fire | സെക്രട്ടേറിയറ്റിൽ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തം; ഫയലുകൾ കത്തി നശിച്ചു

  എല്ലാ തെളിവുകളും നശിപ്പിച്ച് സ്വർണക്കടത്തിലെ പ്രതികളെ രക്ഷിക്കാൻ കേരള മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് ചെന്നിത്തല.,

  പ്രോട്ടോകോൾ ഓഫീസിൽ നിന്നും പുക ഉയരുന്നു

  പ്രോട്ടോകോൾ ഓഫീസിൽ നിന്നും പുക ഉയരുന്നു

  • Share this:
   തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ തീപിടിത്തം. പ്രോട്ടോകോൾ വിഭാഗം ഓഫീസിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു. നിരവദി ഫയലുകൾ കത്തിനശിച്ചെന്നാണ് വിവരം. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിനോട് ചേർന്നുള്ള ഓഫീസിലാണ് തീപിടിത്തമുണ്ടായത്. കമ്പ്യൂട്ടറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ജീവനക്കാർ പറയുന്നു.

   ഓഫീസിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം മാധ്യമ പ്രവർത്തകരെ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവേശിക്കാൻ പ്രോട്ടോകോൾ ഓഫീസർ അറിയിച്ചല്ല.

   സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദത്തിലായ പ്രോട്ടോകോൾ ഓഫീസിലാണ് തീപടിത്തമുണ്ടായിരിക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ പ്രോട്ടോകോൾ ഓഫീസറെ വിളിച്ചു വരുത്തിയിരുന്നു. ഇതിനു പിന്നാലെ തീപിടിത്തമുണ്ടായതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലാ തെളിവുകളും നശിപ്പിച്ച് സ്വർണക്കടത്തിലെ പ്രതികളെ രക്ഷിക്കാൻ കേരള മുഖ്യമന്ത്രി ശ്രമിക്കുകയാണ്. നാണംകെട്ട നടപടിയാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം വേണം. വിദേശയാത്രകൾ സംബന്ധിച്ച രേഖകൾ പ്രോട്ടോകോൾ ഓഫീസിലാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
   Published by:Aneesh Anirudhan
   First published: