ഇതരസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന പാൽ, മത്സ്യം, ഭക്ഷ്യ എണ്ണകൾ, പഴം, പച്ചക്കറി എന്നിവ പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് ചെക്ക് പോസ്റ്റുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകലായ അമരവിള, ആര്യങ്കാവ്, കുമിളി, വാളയാർ, മീനാക്ഷിപുരം, മഞ്ചേശ്വരം, എന്നിവിടങ്ങളിലാണ് ഫുഡ് ടെസ്റ്റിങ് ലാബുകൾ ഉൾപ്പെടുന്ന ഓണം സ്ക്വാഡിനെ നിയോഗിച്ചിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കൽ ചെക്ക് പോസ്റ്റുകളിൽ മാത്രം ഒതുങ്ങില്ല. സംസ്ഥാനത്തിനുള്ളിൽ തട്ടുകടകൾ, ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, എന്നിവിടങ്ങളിൽ ശുചിത്വം, സാമുഹിക അകലം പാലിക്കൽ, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ നൽകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
advertisement
ഓണം വിപണിയിൽ എത്തിക്കുന്ന പാൽ, ശർക്കര, വെളിച്ചെണ്ണ, പായസം മിക്സ്, നെയ്യ്, പയർ, പരിപ്പ്, പഴം, പച്ചക്കറികൾ തടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനകൾ, ബേക്കറി നിർമാണ ഉൽപന്നങ്ങളുടെ നിർമാണ യൂണിറ്റുകൾ, പാൽ ഐസ്ക്രീം യൂണിറ്റുകൾ, വെളിച്ചെണ്ണ നിർമാണ-പായ്ക്കിങ് യൂണിറ്റുകൾ തുടങ്ങിയ എല്ലായിടത്തും പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
You may also like:നാൽപ്പത് വർഷം കൊണ്ടുണ്ടായ മാറ്റം; മലയാളത്തിലെ ഈ നടനെ മനസ്സിലായോ [NEWS]കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ; സീനിയർ ഡോക്ടർ അറസ്റ്റിൽ [NEWS] Gmail Down| ജിമെയിൽ ഡൗണായി; മെയിലുകള്‍ അയക്കാനാവാതെ ഉപയോക്താക്കള്‍ [NEWS]
ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്നവർക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. ഭക്ഷ്യവസ്തുക്കളിലെ മായം സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ 1800 425 1125 എന്ന ടോൾഫ്രീ നമ്പരിൽ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.