നീണ്ട ചുരുണ്ട മുടി, വെട്ടിയൊതുക്കിയ മീശ, അഗാധതയിലേക്കുള്ള നോട്ടം... നാൽപ്പത് വർഷം കൊണ്ടുള്ള മാറ്റം എന്ന അടിക്കുറിപ്പോടെ മലയാളത്തിന്റെ അനുഗ്രഹീത നടൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രമാണിത്.
സൂക്ഷിച്ചു നോക്കിയാൽ ആരെന്ന് മനസ്സിലാകും. ഇനി മനസ്സിലാകാത്തവർക്കായി ഇപ്പോഴത്തെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
നടൻ സിദ്ദീഖ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നാൽപ്പത് വർഷം മുമ്പുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണിത്. എൺപതുകളിലെ യുവകോമളനെ ചിത്രത്തിൽ കാണാം.
നിരവധി പേർ ചിത്രത്തിന്റെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ലുക്കിന് ഇപ്പോഴും കുറവൊന്നുമില്ലെന്നാണ് പലരും പറയുന്നത്. മമ്മൂട്ടിക്കൊപ്പം ചാലഞ്ചിനുണ്ടോ എന്ന് ചോദിച്ചവരും കൂട്ടത്തിൽ ഉണ്ട്.
1985 ൽ പുറത്തിറങ്ങിയ ആ നേരം അൽപ്പദൂരം എന്ന ചിത്രത്തിലൂടെയാണ് സിദ്ദീഖ് മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
1990 ൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.