ജിമെയിലിന്റെ പ്രവർത്തനം തകരാറിലായതോടെ നിരവധിയാളുകൾ മെയിൽ അയക്കാനാകാതെ വലഞ്ഞു.രാവിലെ മുതൽ ഇതു സംബന്ധിച്ച പരാതി ലഭിച്ചതായി ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്നം പരിശോധിച്ചുവരികയാണെന്ന് ഗൂഗിൾ ആപ്പ്സ് സ്റ്റാറ്റസ് പേജ് വ്യക്തമാക്കുന്നു. സാധാരണ ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ടെങ്കിലും ഇമെയിലിൽ ഫയലുകൾ അറ്റാച്ച് ചെയ്ത് അയക്കാൻ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. പതിവിൽ കൂടുതൽ സമയം അതിനാി വേണ്ടിവരുന്നുവെന്നും പരാതികളുണ്ട്.
ജിമെയിൽ തുറന്ന് അതിൽ നിന്ന് ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാൻ ചിലർക്ക് സാധിക്കുന്നില്ല. ഫയലുകൾ അറ്റാച്ച് ചെയ്യാൻ സമയം ഏറെ എടുക്കുന്നുണ്ടെന്നും അത് പൂർത്തിയായാൽ തന്നെ തകരാറുള്ളതായി സന്ദേശം വരികയാണെന്നും ഉപയോക്താക്കള്‍ പറയുന്നു. ട്വിറ്ററിലൂടെയും ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലൂടെയും നിരവധി ഉപയോക്താക്കളാണ് ജിമെയിലിൽ തകരാർ നേരിടുന്നതായി പരാതി അറിയിച്ചത്. രണ്ട് മണിക്കൂർ നേരം കാത്തിരുന്നിട്ടും അറ്റാച്ച് ചെയ്ത ഫയലുകൾ സെന്‍ഡ് ആവുന്നില്ലെന്ന് ഉപയോക്താക്കൾ പറയുന്നു. ആഗോളതലത്തിൽ ഈ പ്രശ്നം നേരിടുന്നുണ്ട്.
ഇന്ത്യ ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങളിൽ മണിക്കൂറുകളായി ജിമെയിൽ സേവനം പണമുടക്കിയിരിക്കുകയാണ്. ഇതോടെ വർക്ക് ഫ്രം ഹോം ജോലികൾ അടക്കമുള്ളവ മുടങ്ങി. ഇന്ത്യയിലെ ജിമെയിലുമായി ബന്ധപ്പെട്ട പ്രശ്‌നം ഡൗൺഡെറ്റെക്ടർ.കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 59 ശതമാനം പേർക്ക് ഫയലുകൾ അറ്റാച്ചുചെയ്യാൻ കഴിയുന്നില്ലെന്നും 28 ശതമാനം പേർക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്നും 12 ശതമാനം പേർക്ക് സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിയുന്നില്ലെന്നുമാണ് ടെക് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.