TRENDING:

Kerala Lockdown| സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ; ശനി, ഞായർ ദിവസങ്ങൾ ലോക്ക്ഡൗണിന് സമാനം

Last Updated:

ആഭരണം, സ്റ്റേഷനറി, കണ്ണട, ചെരുപ്പ്, വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന കടകൾ തുറക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്ഥാനത്ത് ലോക്ക്ഡൗണിൽ ഇന്ന് പ്രത്യേക ഇളവുകൾ. ആഭരണം, സ്റ്റേഷനറി, കണ്ണട, ചെരുപ്പ്, വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. പുസ്തകങ്ങളും ശ്രവണ സഹായികൾ വിൽക്കുന്ന കടകൾക്കും മൊബൈൽ ഷോപ്പുകളും തുറക്കാൻ അനുമതിയുണ്ട്. അറ്റകുറ്റ പണികൾക്കായി ഷോപ്പുകൾ തുറക്കാനും തടസ്സമില്ല.
News18 Malayalam
News18 Malayalam
advertisement

രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണിവരെയാണ് ഇവയ്ക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തുന്ന കടകൾക്കും തുറന്നു പ്രവർത്തിക്കാം. വാഹന ഷോറൂമുകൾ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 മണിവരെ തുറക്കാം.

ശനി, ഞായർ ദിവസങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാകും പ്രവർത്തനാനുമതി.പഴം, പച്ചക്കറികൾ, മത്സ്യ -മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകളിൽ നിന്നും നാളെയും മറ്റന്നാളും ഹോം ഡലിവറിയ്ക്ക് മാത്രമാകും അനുമതി. സാമൂഹിക അകലം കർശനമായി പാലിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം. ഇത് നേരത്തേ തന്നെ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.

advertisement

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടാൻ തീരുമാനിച്ചിരുന്നു. ജൂൺ 16 വരെയാണു ലോക്ക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ആകുംവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടിരുന്നു.

You may also like:ഫൈസര്‍ ഉള്‍പ്പെടെയുള്ള വിദേശ വാക്‌സിന്‍ നിര്‍മാതക്കള്‍ക്ക് നിയമപരിരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍

advertisement

രണ്ടാം തരംഗത്തിൽ ടി പി ആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്ന് കുറഞ്ഞെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടായില്ല. തുടർന്നാണ് മറ്റന്നാൾ വരെ നിബന്ധനകൾ കർശനമാക്കിയത്.

You may also like:കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കും; ബുദ്ധിശക്തി കുറയുമെന്ന് പഠനം

ഇന്നലെ കേരളത്തില്‍ 14,424 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

advertisement

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,631 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,09,10,418 സാമ്പിളുകളാണ് പരിശോധിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 718 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1931, കൊല്ലം 1596, മലപ്പുറം 1540, എറണാകുളം 1525, തൃശൂര്‍ 1347, പാലക്കാട് 837, കോഴിക്കോട് 999, ആലപ്പുഴ 842, കണ്ണൂര്‍ 705, ഇടുക്കി 656, കോട്ടയം 547, കാസര്‍ഗോഡ് 429, പത്തനംതിട്ട 415, വയനാട് 166 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Lockdown| സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ; ശനി, ഞായർ ദിവസങ്ങൾ ലോക്ക്ഡൗണിന് സമാനം
Open in App
Home
Video
Impact Shorts
Web Stories