അമ്മയും മകനും നേർക്കുനേർ മത്സരരംഗത്തിറങ്ങിയതുകൊണ്ട് ശ്രദ്ധേയമായിരുന്നു ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഏഴാം വാർഡ്. നച്ചിവിള പുത്താറ്റ് ദിവ്യാലയത്തിൽ സുധർമ്മ ദേവരാജനും മകൻ ദിനുരാജുമാണ് നേർക്കുനേർ മത്സരിച്ചത്. വാർത്തകളിൽ ഇടം നേടിയ ഇവിടെ പക്ഷേ വിജയം രണ്ടുപേർക്കും ഒപ്പമല്ല. സുധർമ്മ എൻഡിഎ സ്ഥാനാർഥിയായും ദിനുരാജ് എൽഡിഎഫ് സ്ഥാനാർഥിയായുമാണ് ജനവിധി തേടിയത്.
കഴിഞ്ഞ തവണയും ഇവിടെ സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു പോരാട്ടം. സുധർമ്മ തന്നെയായിരുന്നു അന്നും ബിജെപിക്കുവേണ്ടി മത്സരിച്ചത്. കടുത്ത പോരാട്ടം കാഴ്ചവെച്ച സുധർമ്മ നേരിയ വോട്ടുകൾക്കു മാത്രമാണ് പരാജയപ്പെട്ടത്. ഈ ആത്മവിശ്വാസം കൊണ്ടാണ് ഇത്തവണയും സുധർമ്മയെ തന്നെ ബിജെപി രംഗത്തിറക്കിയത്. സുധർമ്മയിലൂടെ വാർഡ് പിടിച്ചെടുക്കാമെന്നായിരുന്നു ബിജെപി കണക്കുകൂട്ടിയത്.
advertisement
എന്നാൽ എൽഡിഎഫ് സ്ഥാനാർഥിയായി സുധർമ്മയുടെ മകൻ ദിനുരാജ് വന്നതോടെ ത്രികോണ പോരാട്ടത്തിന്‍റെ പ്രതീതിയിലായിരുന്നു ഇവിടുത്തെ തെരഞ്ഞെടുപ്പ് രംഗം.