Kerala Local Body Election Results 2020 LIVE: പഞ്ചായത്തുകളിൽ LDF; മുൻസിപാലിറ്റിയിൽ UDF; കോർപറേഷനിൽ ഒപ്പത്തിനൊപ്പം

Last Updated:

Kerala Local Body Election 2020 Result Live Updates | ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫിനാണ് മുന്നേറ്റം. മുന്‍സിപ്പാലിറ്റികളിൽ മുൻതൂക്കം യുഡിഎഫിനാണ്

Kerala Local Body Election 2020 Result Live Updates | തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ ഏറെക്കുറെ പൂർത്തിയാകുമ്പോൾ എൽഡിഎഫിന് ആധിപത്യം. ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫിനാണ് മുന്നേറ്റം. മുന്‍സിപ്പാലിറ്റികളിൽ മുൻതൂക്കം യുഡിഎഫിനാണ്. അതേസമയം കോര്‍പ്പറേഷനുകളിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്.
മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലാ​ണ് ഇ​ന്നു ന​ട​ക്കു​ന്നത്. സം​സ്ഥാ​ന​ത്തെ 244 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വോ​ട്ടെണ്ണൽ നടന്നത്. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമായിരുന്നു കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിച്ചു.
കൗണ്ടിംഗ് ഓഫീസര്‍മാര്‍ കൈയുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ചാണ് ഹാളില്‍ പ്രവേശിച്ചത്. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും നിർദേശമുണ്ടായിരുന്നു. കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും ന​ല്കി​യ 86,576 സ്പെ​ഷ​ല്‍ ത​പാ​ല്‍ ബാ​ല​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 2,11,846 ത​പാ​ല്‍ ബാ​ല​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, 14 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ള്‍, 86 മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, ആ​റ് കോ​ര്‍​പ​റേ​ഷ​നു​ക​ള്‍ എ​ന്നി​വ​യി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങു​ന്ന​തു മു​ത​ലു​ള്ള പു​രോ​ഗ​തി പി​ആ​ര്‍​ഡി ലൈ​വ് മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ അ​റി​യാം. trend.kerala.gov.in എന്ന വെബ്സൈറ്റ് വഴി ജി​ല്ലാ, ​ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കോ​ര്‍​പ​റേ​ഷ​ന്‍, ന​ഗ​ര​സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണ​വും ലീ​ഡ് നി​ല​യും തത്സമയം അറിയാനാകുന്ന വിപുലമായ സജ്ജീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്.
advertisement
തത്സമയ വിവരങ്ങൾ ചുവടെ...
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election Results 2020 LIVE: പഞ്ചായത്തുകളിൽ LDF; മുൻസിപാലിറ്റിയിൽ UDF; കോർപറേഷനിൽ ഒപ്പത്തിനൊപ്പം
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement