തിരുവിതാംകൂർ ദേവസ്വത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ പി എം തങ്കപ്പൻ 58 വോട്ടുകൾ നേടി വിജയിച്ചു. അദ്ദേഹത്തിന് എതിരെ മത്‌സരിച്ച എസ് ചന്ദ്രന് ആറ് വോട്ടുകളാണ് ലഭിച്ചത്. കൊച്ചി ദേവസ്വം ബോർഡിൽ അയ്യപ്പൻ വി കെ 58 വോട്ടുകൾ നേടി വിജയിച്ചു. തിരുമേനി കെ കെയ്ക്ക് ആറ് വോട്ടുകൾ ലഭിച്ചു.
You may also like:'എന്നെ ദ്രോഹിച്ചതിന് ദൈവം നൽകിയ ശിക്ഷ': കള്ളനോട്ടുമായി ചാരിറ്റി പ്രവർത്തകൻ പിടിയിലായതിൽ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പിൽ [NEWS]Abhaya Case | 'വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്': കോട്ടയം അതിരൂപത [NEWS] M K Muneer | മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ എം എൽ എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]മലബാർ ദേവസ്വം ബോർഡിൽ സി പി എം നേതാവ് കൂടിയായ എം. ആർ. മുരളി 58 ഉം കെ. മോഹനൻ 53 ഉം വോട്ടുകൾ നേടി വിജയിച്ചു. സുരേന്ദ്രൻ വി ടി ആറ് വോട്ടുകൾ നേടി. സർക്കാർ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ കേരള നിയമസഭയിലെ ഹിന്ദു എം എൽ എമാരാണ് വോട്ടു ചെയ്തത്. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയായിരുന്നു തിരഞ്ഞെടുപ്പ്. റിട്ട. ജില്ലാ ജഡ്ജിയും സംസ്ഥാന മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറുമായ കെ. ശശിധരൻ നായർക്കായിരുന്നു ചുമതല.
advertisement
മൂന്ന് ദേവസ്വം ബോർഡുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പ് ആയിരുന്നെങ്കിലും ശ്രദ്ധേയം മലബാർ ദേവസ്വം ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പ് ആയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ എം ആർ മുരളിക്ക് സി പി എം പ്രാദേശിക ഘടകം സീറ്റ് നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആ മുറിവുണക്കാൻ എം ആർ മുരളിയെ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കി പേര് ശുപാർശ ചെയ്യാൻ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു.
ഷൊർണൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എം ആർ മുരളി പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും പ്രാദേശിക ഘടകം നൽകിയ സ്ഥാനാർത്ഥി പട്ടികയിൽ എം ആർ മുരളിയുടെ പേര് ഉണ്ടായിരുന്നില്ല. മാറ്റങ്ങൾ വരുത്തി പട്ടിക വീണ്ടും നൽകാൻ ജില്ല നേതൃത്വം ആവശ്യപ്പെട്ടപ്പോഴും എം ആർ മുരളിയുടെ പേരില്ലാത്ത പട്ടിക തന്നെ ആയിരുന്നു പ്രാദേശിക നേതൃത്വം നൽകിയത്.
പതിനഞ്ചു വർഷം മുമ്പാണ് പാർട്ടി ചിഹ്നത്തിൽ എം ആർ മുരളി ഇതിനുമുമ്പ് മത്സരിച്ചത്. അന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നഗരസഭാ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീടാണ് കലാപക്കൊടി ഉയർത്തി പാർട്ടി വിട്ടത്. പുറത്തായ ശേഷം വിമതരുടെ ഇടതുപക്ഷ ഏകോപനസമിതിയുടെ അധ്യക്ഷനായി. പിന്നീട് ജനകീയ വികസന സമിതി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇതിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടു തവണ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2010ലെ തെരഞ്ഞെടുപ്പിൽ മുരളി നഗരസഭാ അധ്യക്ഷനായി. രണ്ടു വർഷത്തിനു ശേഷം വികസനസമിതി പിരിച്ചുവിട്ടു മുരളിയും ഒപ്പമുള്ളവരും സി പി എമ്മിലേക്ക് മടങ്ങി.
മുരളിയുടെ കാര്യത്തിൽ പതിവുകൾക്ക് വിപരീതമായാണ് പാർട്ടി ഇടപെട്ടത്. പാർട്ടിയിലേക്ക് തിരിച്ചെത്തി ഒരു മാസത്തിനുള്ളിൽ പാർട്ടി ജില്ല കമ്മിറ്റിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇപ്പോൾ ഇതാ, മലബാർ ദേവസ്വം ബോർഡ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
