സഹായം ചോദിച്ച് വിളിച്ച പത്താം ക്ലാസുകാരനോട് കൊല്ലം എംഎല്‍എ മുകേഷ് കയര്‍ത്ത് സംസാരിക്കുന്നു എന്ന പേരില്‍ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒറ്റപ്പാലത്ത് നിന്ന് വിളിച്ച വിദ്യാര്‍ത്ഥിയോടാണ് മുകേഷ് കയര്‍ത്ത് സംസാരിക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്. അത്യാവശ്യ കാര്യം പറയാനുണ്ട് എന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോള്‍.
കൂട്ടുകാരന്‍ നമ്പര്‍ തന്നപ്പോള്‍ വിളിച്ചതാണെന്ന് കുട്ടി എംഎല്‍എയോട് പറയുന്നുണ്ട്. എന്നാല്‍ കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവിക്കുറ്റിക്കടിക്കണമെന്നായിരുന്നു മുകേഷിന്റെ മറുപടി. അത്യാവശ്യം കാര്യം പറയാന്‍ വിളിച്ചതാണെന്ന് കുട്ടി പറയുന്നുണ്ടെങ്കിലും എന്തിനാണ് ആറു തവണ വിളിച്ചതെന്നും പാലക്കാട്ട് നിന്ന് കൊല്ലം എംഎല്‍എയെ വിളിക്കേണ്ട കാര്യമുണ്ടോ എന്നും മുകേഷ് ചോദിക്കുന്നു.
advertisement
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി മുകേഷ് രംഗത്തെത്തി. കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോള്‍ ആസൂത്രിതമാണെന്ന് മുകേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയില്‍ പലരും വിളിക്കാറുണ്ടെന്ന് മുകേഷ് വിഡിയോയില്‍ പറയുന്നു.
പ്രധാനപ്പെട്ട മീറ്റിങ്ങിനിടെയിലാണ് ഫോണ്‍ കോള്‍ വന്നിരുന്നതെന്ന് മീറ്റിങ്ങിലാണ് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നെന്നും മുകേഷ് വ്യക്തമാക്കി. എന്നാല്‍ ആറു തവണ വിളിച്ചപ്പോള്‍ മീറ്റിങ് കട്ടായി പോയെന്നും അദ്ദേഹം പറയുന്നു. ആറു തവണ വിളിച്ചെന്നും ഇതിനു മുന്‍പ് പറഞ്ഞകാര്യം എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവം ആസൂത്രിതമാണെന്നും ഇതില്‍ രാഷ്ട്രീയമുണ്ടെന്നും നാട്ടിലുള്ള കുട്ടികളും രക്ഷകര്‍ത്താക്കളും വിശ്വസിക്കരുതെന്നും മുകേഷ് പറയുന്നു. സംഭവത്തില്‍ സൈബര്‍ സെല്ലിലും പൊലീസ് കമ്മീഷണര്‍ക്കും പരാതി കൊടുക്കാന്‍ പോകുവാണെന്നും മുകേഷ് വ്യക്തമാക്കി
