നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കുട്ടികളോട് പെരുമാറേണ്ടത് എന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല'; വിദ്യാര്‍ത്ഥിയോട് കയര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി മുകേഷ്

  'കുട്ടികളോട് പെരുമാറേണ്ടത് എന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല'; വിദ്യാര്‍ത്ഥിയോട് കയര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി മുകേഷ്

  തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയില്‍ പലരും വിളിക്കാറുണ്ടെന്ന് മുകേഷ് വിഡിയോയില്‍ പറയുന്നു.

  മുകേഷ്

  മുകേഷ്

  • Share this:
   കൊല്ലം: ഫോണ്‍ വിളിച്ച പത്താം ക്ലാസുകാരനോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ വിശദീകരണവുമായി മുകേഷ് എംഎല്‍എ. ഫേസ്ബുക്ക് വിഡിയോയിലൂടെയായിരുന്നു മുകേഷ് പ്രതികരിച്ചത്. വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച മുകേഷിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

   അതേസമയം വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോള്‍ ആസൂത്രിതമാണെന്ന് മുകേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയില്‍ പലരും വിളിക്കാറുണ്ടെന്ന് മുകേഷ് വിഡിയോയില്‍ പറയുന്നു.

   Also Read-'നിനക്ക് നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റിക്കടിക്കണം'; ഒറ്റപ്പാലത്തുനിന്ന് സഹായത്തിന് വിളിച്ച പത്താം ക്ലാസുകാരനോട് മുകേഷ് എംഎല്‍എ

   പ്രധാനപ്പെട്ട മീറ്റിങ്ങിനിടെയിലാണ് ഫോണ്‍ കോള്‍ വന്നിരുന്നതെന്ന് മീറ്റിങ്ങിലാണ് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നെന്നും മുകേഷ് വ്യക്തമാക്കി. എന്നാല്‍ ആറു തവണ വിളിച്ചപ്പോള്‍ മീറ്റിങ് കട്ടായി പോയെന്നും അദ്ദേഹം പറയുന്നു. ആറു തവണ വിളിച്ചെന്നും ഇതിനു മുന്‍പ് പറഞ്ഞകാര്യം എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും അദ്ദേഹം പറഞ്ഞു.


   ചൂരല്‍ വെച്ച് അടിക്കുമെന്ന് പറഞ്ഞത് ആലാങ്കാരികമായാണെന്നും സ്വന്തം അച്ഛന്റെയോ ചേട്ടന്റെയോ പ്രായമുള്ള ആളാണ് താനെന്നും മുകേഷ് പറയുന്നു. ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന് എനിക്ക് ഊഹിക്കാവുന്നതെയുള്ളുവെന്നും മുകേഷ് പറയുന്നു.

   ഈ സംഭവം ആസൂത്രിതമാണെന്നും ഇതില്‍ രാഷ്ട്രീയമുണ്ടെന്നും നാട്ടിലുള്ള കുട്ടികളും രക്ഷകര്‍ത്താക്കളും വിശ്വസിക്കരുതെന്നും മുകേഷ് പറയുന്നു. സംഭവത്തില്‍ സൈബര്‍ സെല്ലിലും പൊലീസ് കമ്മീഷണര്‍ക്കും പരാതി കൊടുക്കാന്‍ പോകുവാണെന്നും മുകേഷ് വ്യക്തമാക്കി. കുട്ടിക്ക് വിഷമമായെങ്കില്‍ അതില്‍ കൂടുതല്‍ വിഷമം തനിക്കുണ്ടെന്നും മുകേഷ് വിഡിയോയില്‍ പറയുന്നുണ്ട്.
   Published by:Jayesh Krishnan
   First published:
   )}