അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി സുപ്രീംകോടതിയില്‍ ബുധനാഴ്ച നിലപാടറിയിച്ചിരുന്നു. തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മേൽനോട്ട സമിതി അറിയിച്ചു. മേല്‍നോട്ട സമിതി റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ കേരളത്തോട് കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.
advertisement
Also Read- YouTube| പതിനേഴുകാരി വീട്ടുകാരറിയാതെ മുറിയില്‍ പ്രസവിച്ചു; പൊക്കിൾകൊടി മുറിച്ചത് യൂട്യൂബ് നോക്കി
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള– തമിഴ്നാട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുമെന്നും ഇതിനിടെ അറിയിപ്പുണ്ടായി. ഡിസംബറില്‍ ചെന്നൈയില്‍ വച്ചാണ് എം കെ സ്റ്റാലിനും പിണറായി വിജയനും തമ്മില്‍ കാണുക. അണക്കെട്ടിന്റെ ബലക്ഷയം, സുരക്ഷാ നടപടികള്‍ അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിമാർ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകനും കേരളത്തില്‍നിന്ന് റോഷി അഗസ്റ്റിനും ചര്‍ച്ചയില്‍ പങ്കെടുക്കും.
Also Read-Cobra | ഹോസ്റ്റൽ കെട്ടിടത്തിൽ നാലടി നീളമുള്ള മൂർഖൻ; സുഖവാസം അടുക്കളയിലെ പാത്രങ്ങൾക്കടിയിൽ
