നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒറ്റപ്പാലത്ത് യുവാവിനെ കാറിടിപ്പിച്ച് തെറിപ്പിക്കാൻ ശ്രമം; കാറിൻ്റെ ബോണറ്റിൽ പിടിച്ച് യുവാവ് യാത്ര ചെയ്തത് രണ്ടു കിലോമീറ്റർ

  ഒറ്റപ്പാലത്ത് യുവാവിനെ കാറിടിപ്പിച്ച് തെറിപ്പിക്കാൻ ശ്രമം; കാറിൻ്റെ ബോണറ്റിൽ പിടിച്ച് യുവാവ് യാത്ര ചെയ്തത് രണ്ടു കിലോമീറ്റർ

  ഒറ്റപ്പാലം സ്വദേശി ഉസ്മാനെതിരെ പൊലീസ് കേസെടുത്തു

  News18 Malayalam

  News18 Malayalam

  • Share this:
  പാലക്കാട് (Palakkad) ഒറ്റപ്പാലത്ത് (Ottapalam) ഫാൻസി സാധനങ്ങൾ വിറ്റ പണം തിരികെ ചോദിച്ച യുവാവിനെ കാറിടിച്ച് തെറിപ്പിക്കാൻ ശ്രമം.  രക്ഷപ്പെടാനായി കാറിൻ്റെ ബോണറ്റിലേക്ക് ചാടിക്കയറിയ യുവാവ് രണ്ടു കിലോമീറ്ററോളം ദൂരമാണ് കാറിന് മുകളിൽ കിടന്ന് . സംഭവത്തിൽ കാറോടിച്ച് അതിക്രമം കാണിച്ച ആളെ പൊലീസ് അറസ്റ്റു ചെയ്തു.

  ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിപ്പിച്ച ഈ സംഭവം നടക്കുന്നത്. ഒറ്റപ്പാലം സ്വദേശി ഉസ്മാൻ മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫാസിലിൻ്റെ കടയിൽ നിന്നും 75,000 രൂപയുടെ ഫാൻസി സാധനങ്ങൾ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ട് ഇന്ന് രാവിലെ മുഹമ്മദ് ഫാസിൽ ഉസ്മാൻ്റെ  ഒറ്റപ്പാലം പത്തൊൻപതാം മൈലിലുള്ള ഭാര്യവീട്ടിൽ എത്തി പണം ആവശ്യപ്പെട്ടു.

  Also Read- YouTube| പതിനേഴുകാരി വീട്ടുകാരറിയാതെ മുറിയില്‍ പ്രസവിച്ചു; പൊക്കിൾകൊടി മുറിച്ചത് യൂട്യൂബ് നോക്കി

  ഈ സമയം കാറിൽ കയറി പോവാൻ ശ്രമിച്ച ഉസ്മാന് മുന്നിൽ മുഹമ്മദ് ഫാസിൽ നിന്നതോടെ ഇടിച്ച് തെറിപ്പിച്ച് പോവാൻ ശ്രമിച്ചു. ഇതോടെ രക്ഷപ്പെടാനായി കാറിൻ്റെ ബോണറ്റിലേക്ക് മുഹമ്മദ് ഫാസിൽ  ചാടി കയറിയെങ്കിലു ഉസ്മാൻ വാഹനം നിർത്താൻ തയ്യാറായില്ല. കാറിന് മുകളിലായിപ്പോയ മുഹമ്മദ് ഫാസിലിനെയും കൊണ്ട് മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച ഉസ്മാൻ പൊലീസ് സ്റ്റേഷന് മുൻപിലാണ് വാഹനം നിർത്തിയത്.

  Also Read- Viral Video | അഴുക്കുചാലിലെ വെള്ളത്തിൽ മല്ലിയില കഴുകി; പച്ചക്കറി വിൽപനക്കാരനെതിരെ കേസ്

  ഉസ്മാനെ കസ്റ്റഡിയിലെടുത്ത പൊലീസ് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് കേസെടുത്തു. മുഹമ്മദ് ഫാസിലിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഉസ്മാൻ്റെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ മുഹമ്മദ് ഫാസിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. പരിക്ക് ഗുരുതരമല്ല.

  Also Read-Cobra | ഹോസ്റ്റൽ കെട്ടിടത്തിൽ നാലടി നീളമുള്ള മൂർഖൻ; സുഖവാസം അടുക്കളയിലെ പാത്രങ്ങൾക്കടിയിൽ
  Published by:Rajesh V
  First published:
  )}