ഇതാദ്യമായാണ് അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെ കോൺഗ്രസ് ചോദ്യം ചെയ്യുന്നത്. കേസിൽ ശരിയായ രീതിയിലാണോ അന്വേഷണമെന്ന് സംശയിക്കുന്നതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
You may also like: പാര്‍ലമെന്റ് പ്രക്ഷുബ്ദം; കുഞ്ഞാലിക്കുട്ടി എവിടെയെന്ന് സോഷ്യല്‍ മീഡിയ
പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നിൽ യുഡിഎഫ് നേതാക്കൾ നടത്തിയ സത്യാഗ്രഹത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ അന്വേഷണ ഏജൻസികൾക്ക് എതിരെ വിമർശനം ഉന്നയിച്ചത്.
advertisement
കേസിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിൽ കസ്റ്റംസ് പരാജയപ്പെട്ടു.ശരിയായ അന്വേഷണം നടത്തുന്നതിൽ നിന്ന് അന്വേഷണ ഏജൻസികളെ ആരോ വിലക്കുന്നുണ്ട്.
നയതന്ത്ര ബാഗേജിലല്ല സ്വർണ്ണം കടത്തിയതെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രസ്താവന ആരെ സംരക്ഷിക്കാനാണ്? കേസ് അട്ടിമറിക്കാൻ സിപിഎം-ബിജെപി രഹസ്യ ധാരണ ഉണ്ടായിട്ടുണ്ടെന്നും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൂടിയായ മുല്ലപ്പള്ളി ആരോപിച്ചു.
സ്വർണ്ണക്കടത്ത് നടന്നിട്ടുണ്ടാകാമെന്ന മന്ത്രി കെടി ജലീലിന്റെ പ്രസ്താവന കുറ്റസമ്മതം ആണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.