News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 21, 2020, 5:25 PM IST
കാനം രാജേന്ദ്രൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ വീണ്ടും പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസിൽ ഇപ്പോൾ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. അന്വേഷണം വഴി തിരിച്ച് വിടാൻ ഇവർ ശ്രമിക്കുകയാണ്. രാഷ്ട്രീയമില്ലെന്ന് പറയുന്നവരുടെ കണ്ണ് പൊട്ടയായിരിക്കാമെന്നും
കാനം പറഞ്ഞു.
മന്ത്രി ജലീൽ രാജിവയ്‌ക്കേണ്ട. ജലീലിന്റെ രാജി എന്ന ആവശ്യം തന്നെ അപ്രസക്‌തമാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ ആറ് മാസമായി ഒരു പുരോഗതിയുമുണ്ടായിട്ടില്ല. അതിൽ രാഷ്ട്രീയമുണ്ട്. 19
മന്ത്രിമാരെയും ചോദ്യം ചെയ്‌താൽ മന്ത്രിസഭ രാജിവയ്‌ക്കണോ? സ്വർണക്കേസ് അന്വേഷണത്തിനായി വിദേശത്തേക്ക് പോയ കേന്ദ്ര ഏജൻസിക്ക് ഫ്‌ളൈറ്റ് ചാർജ് പോയത് മാത്രമാണ് മിച്ചം. ഈ അന്വേഷണം മേയ് മാസത്തിൽ ഇലക്ഷൻ വരെ തുടരുമെന്നും കാനം പറഞ്ഞു.
ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദന പരിപാടിയിൽ നിന്ന് സിപിഐയെ ഒഴിവാക്കിയത് ഔചിത്യത്തിന്റെ പ്രശ്നമാണ്. അതൊരു രാഷ്ട്രീയ പ്രശ്നമല്ല. ആ സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി പ്രതിഷേധിച്ചിട്ടുമുണ്ടെന്നും കാനം കൂട്ടിച്ചേർത്തു. .
നേരത്തെയും മന്ത്രി
ജലീലിന് പിന്തുണയുമായി കാനം രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജൻസി ചോദ്യം ചെയ്തെന്നു കരുതി രാജി വയ്ക്കാനാണെങ്കിൽ എൻ.ഐ.എ വിചാരിച്ചാൽ കേരളത്തിലെ എല്ലാ മന്ത്രിമാരും രാജിവയ്ക്കേണ്ടി വരുമല്ലോയെന്നാണ് കാനം അന്നു പറഞ്ഞത്.
Published by:
Aneesh Anirudhan
First published:
September 21, 2020, 5:17 PM IST