സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം റൂറൽ പൊലീസാണ്. 104 കൊലപാതകങ്ങളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. കേസെടുത്തത് 104 എണ്ണത്തിലാണെങ്കിലും തിരുവനന്തപുരം റൂറലിൽ ആകെ 107 കൊലപാതകങ്ങൾ ഇക്കാലയളവിൽ നടന്നു. 81 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്ത പാലക്കാടാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്.
ഒറ്റയ്ക്കു താമസിക്കുന്നവരും വയോധികരുമായ 38 പേര്‍ ഈ കാലയളവില്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് സംഘടിത ആക്രമണങ്ങളില്‍ 83 പേരാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ കൊല്ലപ്പെട്ടത്. ഈ കാലയളവില്‍ ജയിലില്‍നിന്ന് പരോളിലിറങ്ങിയ രണ്ടുപേര്‍ കൊലപാതക കേസുകളില്‍ പ്രതികളായ സംഭവവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. . തിരുവനന്തപുരം റൂറല്‍ പൊലീസാണ് കൂടുതല്‍ കൊലപാതക കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് -104. രണ്ടാമത് പാലക്കാട്-81. കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നതും തിരുവനന്തപുരം റൂറലിലാണ്-107. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർ കൊല്ലപ്പെടുന്ന സംഭവങ്ങളിൽ സംസ്ഥാനത്ത് വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഇത്തരത്തിലുള്ള കൊലപാതക കേസുകൾ കൂടുതലായി നടന്നത്. ഇവിടെ 12 പേരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്.
advertisement
Also Read- നാലു മാസത്തിനിടെ രണ്ടാംതവണ; 24 മണിക്കൂറിനിടെ 2 കൊലപാതകം ആവർത്തിച്ച് ആലപ്പുഴയ്ക്ക് ശേഷം പാലക്കാട്
2021ൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയിട്ട് ആറ് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചത്. ഈ വർഷം ആലപ്പുഴയിലും പാലക്കാട്ടുമായി ആറ് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത്, ആലപ്പുഴ തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന സന്ദീപ്, ആലപ്പുഴയിൽ ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ, എസ്ഡിപിഐ പ്രവർത്തകനായിരുന്ന ഷാൻ എന്നിവരും കൊല്ലപ്പെട്ടത് ഈ വർഷമാണ്. കൂടാതെ ഇടുക്കിയിൽ എഞ്ചിനിയറിങ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജും ഈ വർഷമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പാലക്കാട്ട് ഒരു ആർ എസ് എസ് നേതാവായിരുന്ന ശ്രീനിവാസും എസ് ഡി പി ഐ നേതാവായ സുബൈറും കൊല്ലപ്പെട്ടു.
