TRENDING:

'സ്ത്രീ-പുരുഷ തുല്യതയെ മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ല': PMA സലാം

Last Updated:

'സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാൻ കഴിയുമോ, ലോകം അംഗീകരിച്ചിട്ടുണ്ടോ, ഒളിംപിക്സിൽ പോലും സ്ത്രീകൾക്ക് വേറെ മത്സരമാണ്. ബസിൽ പ്രത്യേക സീറ്റല്ലേ, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ?'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: മുസ്ലീംലീഗ് സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. 'ജൻഡർ ഈക്വാളിറ്റിയല്ല. ജൻഡർ ജസ്റ്റിസാണ് ലീഗ് നയം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാൻ കഴിയുമോ?' - എടക്കരയില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ പി എം എ സലാം പറഞ്ഞു.
News18
News18
advertisement

Also Read- അർധനഗ്നയായി കഴുത്തിൽ കയറുമായി അവശനിലയിൽ; കൈയിലെ മുറിവിൽ ഉറുമ്പരിച്ചു; 19കാരിയുടെ നില ഗുരുതരം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുസ്ലീംലീഗ് മതപരമായ അഭിപ്രായം പറയാറില്ല, രാഷ്ട്രീയ അഭിപ്രായമാണ് പറയുന്നത്. സ്ത്രീയും പുരുഷനും തുല്യരല്ല, പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങൾ എന്തിനാണ് കൊണ്ടുവരുന്നതെന്നും സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാൻ കഴിയുമോ, ലോകം അംഗീകരിച്ചിട്ടുണ്ടോ, ഒളിംപിക്സിൽ പോലും സ്ത്രീകൾക്ക് വേറെ മത്സരമാണ്. ബസിൽ പ്രത്യേക സീറ്റല്ലേ, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ, ഇതെല്ലാം രണ്ടും വിത്യസ്തമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം ചോദിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്ത്രീ-പുരുഷ തുല്യതയെ മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ല': PMA സലാം
Open in App
Home
Video
Impact Shorts
Web Stories