അർധനഗ്നയായി കഴുത്തിൽ കയറുമായി അവശനിലയിൽ; കൈയിലെ മുറിവിൽ ഉറുമ്പരിച്ചു; 19കാരിയുടെ നില ഗുരുതരം
- Published by:Rajesh V
- news18-malayalam
Last Updated:
യുവതിയുടെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു
കൊച്ചി ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ 19കാരിയെ അവശനിലയില്‍ കണ്ടെത്തി. കഴുത്തില്‍ കയര്‍ മുറുകി അര്‍ധനഗ്നയായ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഞായറാഴ്ച ഉച്ചയ്ക്കാണ് യുവതിയെ കണ്ടെത്തുന്നത്. ഇവര്‍ ദത്തുപുത്രി ആണെന്നാണ് ലഭിക്കുന്ന വിവരം. മാതാപിതാക്കള്‍ വീട്ടിലുണ്ടാകാത്തതിനാൽ മിക്ക ദിവസങ്ങളിലും യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.
സമീപത്ത് കൂടെ പോയ ബന്ധുവാണ് ഇവരെ അവശനിലയിൽ കണ്ടെത്തുന്നത്. കൈയ്യിലെ മുറിവിൽ ഉറുമ്പരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. യുവതി മർദനത്തിന് ഇരയായതായി സംശയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
advertisement
മറ്റ് ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയായോ എന്ന് പരിശോധിക്കും. യുവതിയുടെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 29, 2025 9:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അർധനഗ്നയായി കഴുത്തിൽ കയറുമായി അവശനിലയിൽ; കൈയിലെ മുറിവിൽ ഉറുമ്പരിച്ചു; 19കാരിയുടെ നില ഗുരുതരം







