മോട്ടര്‍ വാഹന വകുപ്പ് നിര്‍ദേശപ്രകാരം മൂന്ന് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കുകളുടെ സൈഡ് വ്യൂ മിററും പിന്നിലെ നമ്പര്‍ പ്ലേറ്റും മോഡിഫൈ ചെയ്തതായി കണ്ടെത്തി. ഇവരുടെ ലൈസന്‍സ് റദ്ദുചെയ്യും. ബൈക്കുകളുടെ ആര്‍.സി. റദ്ദു ചെയ്യുന്ന കാര്യവും മോട്ടോര്‍ വാഹന വകുപ്പ് പരിഗണിക്കും.
നൂറുകിലോമീറ്റര്‍ സ്പീഡില്‍ വന്നാല്‍ മാത്രമേ ഏഴടിയിലധികം ഉയരത്തില്‍ ബൈക്ക് പൊങ്ങാന്‍ സാധ്യതയുള്ളൂ എന്ന് പി.കെ.നസീര്‍ പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന വിഷ്ണുപ്രസാദ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്നവരുടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ കെഎസ്ഇബി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.
advertisement
അപകടത്തില്‍ 12,160 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും നഷ്ടപരിഹാരം ഈടാക്കാന്‍ നടപപടിയെടുക്കുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കെ.എസ്. ഇ.ബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പൊലീസും അഗ്‌നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്.
