ഇടുക്കി: അമിത വേഗതയയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബി. വെള്ളയാംകുടിയില്‍ ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളിലേക്കാണ് ബൈക്ക് ഉയര്‍ന്നുപൊങ്ങി വീണത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.
അപകടത്തില്‍ 12,160 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും നഷ്ടപരിഹാരം ഈടാക്കാന്‍ നടപപടിയെടുക്കുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അപകടത്തില്‍ ബൈക്ക് യാത്രികനായ വലിയകണ്ടം സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉയര്‍ന്നു പൊങ്ങിയ ബൈക്ക് ട്രാന്‍സ്ഫോര്‍മറിനുള്ളില്‍ കുടുങ്ങിയെങ്കിലും ബൈക്ക് ഓടിച്ചയാള്‍ പുറത്താണ് വീണത്. വാഹനം ട്രാസ്ഫോര്‍മറില്‍ കുടുങ്ങിയതോടെ ബൈക്ക് ഓടിച്ച ആള് പിന്നാലെ എത്തിയ ബൈക്കില്‍ കയറി രക്ഷപെട്ടു.
കെ.എസ്. ഇ.ബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പൊലീസും അഗ്നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.