ദേശീയ പണിമുടക്ക് ഹർത്താലാക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ
അടുത്ത ചൊവ്വ- ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന ദേശീയ പൊതുപണിമുടക്കിനോട് വ്യാപാരികള്‍ സഹകരിക്കണമെന്ന മുന്‍ നിലപാട് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി തിരുത്തി. കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് തീരുമാനം. എന്നാൽ ജി.എസ്.ടിയിൽ ഉൾപ്പടെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയങ്ങൾ വ്യാപാരികൾക്ക് തിരിച്ചടിയുണ്ടാക്കുന്നതാണെന്ന് സമരസമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പണിമുടക്ക് കാരണം ബുദ്ധിമുട്ടുണ്ടാവില്ല. ടൂറിസം മേഖലയെയും പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ജോലിക്ക് എത്തുന്നവരെയും സ്വകാര്യ വാഹനങ്ങളെയും തടയില്ലെന്ന് എളമരം കരീം പറഞ്ഞു.
advertisement
പിണറായി ആദർശധീരൻ; തമിഴ്നാട്ടിൽ കമ്യൂണിസ്റ്റ് ഭരണം വേണം: നടൻ സത്യരാജ്
തൊഴിലാളി സംഘടനകള്‍ക്കൊപ്പം മോട്ടോര്‍ മേഖലയും, ബാങ്കിംഗ് ഇന്‍ഷൂറന്‍സ് മേഖലയിലെ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. തൊഴില്‍ നിയമഭേദഗതി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയന്‍ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പണിമുടക്ക് ഹര്‍ത്താല്‍ ആക്കരുതെന്ന് വ്യാപാരികള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പണിമുടക്ക് ന്യായമാണ്, എന്നാല്‍ കടകള്‍ തുറക്കാതിരിക്കാനാവില്ല. നഷ്ടം സഹിച്ചു മുന്നോട്ട് പോവാനാവില്ല. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമാണെന്നുമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീന്‍ പറഞ്ഞത്.
പ്രകാശ് രാജ് മത്സരിക്കുന്നത് സ്വതന്ത്രനായി; മണ്ഡലം ബെംഗളൂരു സെൻട്രൽ
തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതിയാണ് 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.