പ്രകാശ് രാജ് മത്സരിക്കുന്നത് സ്വതന്ത്രനായി; മണ്ഡലം ബെംഗളൂരു സെൻട്രൽ
Last Updated:
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രല്‍ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്. സ്വതന്ത്രനായാകും മത്സരിക്കുക എന്നും പ്രകാശ് രാജ് വ്യക്തമാക്കി. പുതുവത്സരത്തില്‍ മത്സരിക്കുന്നു എന്ന്
പ്രഖ്യാപിച്ചിരുന്നു എങ്കിലും മണ്ഡലം ഏതെന്ന് വ്യക്തമാക്കിയിരുന്നില്ല. ശനിയാഴ്ചയാണ് ഏത് മണ്ഡലത്തിൽ നിന്ന് മത്സരിക്കും എന്ന് താരം ട്വിറ്ററില്‍ പങ്കുവെച്ചത്. 'പൗരന്റെ ശബ്ദം പാർലമെന്‍റിൽ' എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് അവസാനിക്കുന്നത്.
#2019 PARLIAMENT ELECTIONS.Thank you for the warm n encouraging response to my new journey.. I will be contesting from BENGALURU CENTRAL constituency #KARNATAKA as an INDEPENDENT..will share the Details with the media in few days..#citizensvoice #justasking in parliament too... pic.twitter.com/wJN4WaHlZP
— Prakash Raj (@prakashraaj) 5 January 2019
advertisement
നിരവധി വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കിയ പ്രകാശ് രാജ് രാഷ്ട്രീയ മോഹങ്ങൾ ഇല്ല എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിന് സിദ്ധരാമയ്യക്ക് വേണ്ടി താരം പ്രചരണത്തിന് ഇറങ്ങിയിരുന്നു.
തെന്നിന്ത്യൻ സിനിമാരംഗത്തുനിന്ന് രജനികാന്തിനും കമൽഹാസനും പിന്നാലെയാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടൻ പ്രകാശ് രാജും രംഗത്തെത്തയിരിക്കുന്നത്. ഇനി വേണ്ടത് ജനങ്ങളുടെ സർക്കാരാണെന്നും പ്രകാശ് രാജ് പറഞ്ഞു. പുതുവർഷത്തിൽ ആശംസകളറിയിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് പ്രാകാശ് രാജ് മത്സരിക്കുന്ന കാര്യം വ്യക്തമാക്കിയത്.
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള തന്റെ വിയോജിപ്പ് പ്രകാശ് രാജ് നിരവധി തവണ വെളിപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച്, അടുത്ത സുഹൃത്തായിരുന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്ശേഷം തുടർച്ചയായി കേന്ദ്രസർക്കാരിനെതിരെ അദ്ദേഹം വിമർശനം നടത്തിവരികയാണ്. പ്രകാശ് രാജിന്റെ പ്രഖ്യാപനത്തിന് വലിയ സ്വീകരണമാണ് ട്വിറ്ററിൽ ലഭിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2019 8:28 AM IST