പിണറായി ആദർശധീരൻ; തമിഴ്നാട്ടിൽ കമ്യൂണിസ്റ്റ് ഭരണം വേണം: നടൻ സത്യരാജ്
Last Updated:
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി തമിഴ് നടൻ സത്യരാജ്. ആദര്‍ശധീരനായ മികച്ച രാഷ്ട്രീയക്കാരനാണ് പിണറായി വിജയനെന്ന് സത്യരാജ് പറഞ്ഞു. തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹം. പിണറായി വിജയനെ പോലെ ഒരാളെ തമിഴ് നാടിന് ആവശ്യമാണെന്നും സത്യരാജ് പറയുന്നു. മനോരമ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സത്യരാജിന്റെ പ്രതികരണം.
തൊണ്ണൂറ്റിയഞ്ചുവയസുള്ള നല്ലകണ്ണയ്യയെ പോലുള്ള കമ്മ്യൂണിസ്റ്റുകാരൊക്കെ സിനിമാക്കാരെക്കാള്‍ വലിയവരാണെന്നും സത്യരാജ് പറഞ്ഞു. അതേസമയം 41 വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ രാഷ്ട്രീയം തന്നെ ഒരിക്കൽപ്പോലും മോഹിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സത്യരാജ്, തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സിനിമാക്കാരുടെ കടന്നുകയറ്റത്തെ നിശിതമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയാകുക എന്ന ലക്ഷ്യത്തോടെയാണ് ചില സിനിമാക്കാർ ഇപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങിയിരിക്കുന്നത്. അല്ലാതെ ജനങ്ങളെ സേവിക്കുകയെന്നത് അവരുടെ ഉദ്ദേശമല്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
പുതിയ ചിത്രമായ 'കനാ'യുടെ പ്രചരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2019 10:45 AM IST