TRENDING:

നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസ് വാദങ്ങളെല്ലാം കള്ളം; കൂടുതൽ തെളിവുകള്‍ പുറത്ത്

Last Updated:

മരിച്ച രാജ് കുമാറിന്റെ ബന്ധുക്കളും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമാണ് പൊലീസ് വാദങ്ങൾ തള്ളി രംഗത്തെത്തിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പൊലീസിന്റെ വാദങ്ങളെല്ലാം കള്ളമെന്ന ആരോപണം ശക്തമാകുന്നു. സംഭവത്തിൽ പൊലീസ് വീഴ്ചകൾ അക്കമിട്ട് നിരത്തുന്ന കൂടുതൽ മൊഴികളും തെളിവുകളും പുറത്തു വന്നു. മരിച്ച രാജ് കുമാറിന്റെ ബന്ധുക്കളും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമാണ് പൊലീസ് വാദങ്ങൾ തള്ളി രംഗത്തെത്തിയിരിക്കുന്നത്.
advertisement

രാജ് കുമാറിന്റെ മൃതദേഹം വീട്ടിൽ എത്തിക്കുമ്പോൾ പല്ലൊടിഞ്ഞിരുന്നുവെന്നാണ് അമ്മ കസ്തൂരി പറയുന്നത്. ശരീരം മുഴുവൻ മർദ്ദനമേറ്റ പാടുകളായിരുന്നുവെന്നും അമ്മ പറയുന്നു. രാജ്കുമാറിനെ വീട്ടില്‍ കൊണ്ടുവന്നപ്പോൾ ഭാര്യയുടേയും അമ്മയുടേയു മുന്നില്‍ വെച്ച് ക്രൂരമായി മർദ്ദിച്ചതായും തെളിഞ്ഞിട്ടുണ്ട്.

Also Read-നെടുങ്കണ്ടം കസ്റ്റഡി മരണം: പരസ്പരം പഴിചാരി പൊലീസും ഡോക്ടർമാരും

രാജ് കുമാറിനെ മെഡിക്കൽ കോളേജിൽ എത്തിച്ച പൊലീസ് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ തയ്യാറായില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ രണ്ട് തവണ രാജ് കുമാറിനെ ചികിത്സിച്ചു എന്നാണ് പൊലീസിന്റെയും ജയിൽ അധികൃതരുടേയും അടുത്ത വാദം. എന്നാൽ ആശുപത്രി രേഖകളിൽ രാജ്കുമാറിന്റെ പേരില്ല.. ഈമാസം 18നും 19നും രാജ്കുമാറിനെ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നു എന്ന് പൊലീസ് പറയുന്നു.. എന്നാൽ 19-ന് ഒപി ഉണ്ടായിരുന്നില്ല... ന്യൂറോ സർജനെ കാണിച്ചതായും രേഖകളിലില്ല.. രാജ് കുമാറിനെ ചികിത്സിച്ചിട്ടില്ലെന്ന് ഡോക്ടർമാരും അറിയിച്ചു. മാത്രമല്ല, കസ്റ്റഡിയിലുള്ള പ്രതിയെ ആണ് ആശുപത്രിയിൽ കൊണ്ടുവരുന്നതെങ്കിൽ ഇക്കാര്യം പ്രത്യേകം അറിയിക്കേണ്ടതുമാണ്..

advertisement

Also Read-നെടുങ്കണ്ടം കസ്റ്റഡി മരണം: കൂടുതല്‍ പേരുടെ മൊഴിയെടുക്കും; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസും ബിജെപിയും

രാജ് കുമാറിനെ ചികിത്സിച്ച ഡോക്ടര്‍മാരിൽ നിന്ന് മൊഴിയെടുത്ത അന്വേഷണസംഘം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. കസ്റ്റഡി മരണത്തിൽ പൊലീസിന്റെ വാദങ്ങളെല്ലാം അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽതന്നെ പൊളിയുകയാണ്.. കസ്റ്റഡിയിലെടുത്ത വിവരം ഉന്നത പൊലീസുകാർ അറിഞ്ഞില്ലെന്നാണ് ആദ്യവാദം. എന്നാൽ, എസ്പിയും സിഐ-യും അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എല്ലാം അറിഞ്ഞിരുന്നു എന്നതിന് തെളിവായാണ് രാജ് കുമാറിന്റെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴികൾ. മരണ ശേഷം തെളിവുകൾ നശിപ്പിക്കാനും പൊലീസ് ശ്രമിച്ചതായാണ് സൂചന..

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസ് വാദങ്ങളെല്ലാം കള്ളം; കൂടുതൽ തെളിവുകള്‍ പുറത്ത്