നെടുങ്കണ്ടം കസ്റ്റഡി മരണം: പരസ്പരം പഴിചാരി പൊലീസും ഡോക്ടർമാരും
Last Updated:
കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് പൊലീസ് നടത്തുന്നതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പരസ്പരം പഴിചാരി പൊലീസും കോട്ടയം മെഡിക്കൽ കോളേജ് ഡോക്ടർമാരും. രാജ് കുമാറിനെ മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും ഡോക്ടർമാർ ചികിത്സ നൽകിയില്ലെന്നാണ് പൊലീസ് ആരോപിക്കുന്നത്. രണ്ട് തവണ മെഡിക്കൽ കോളേജിൽ എത്തിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു.
Also Read-നെടുങ്കണ്ടം കസ്റ്റഡി മരണം: കൂടുതല്‍ പേരുടെ മൊഴിയെടുക്കും; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസും ബിജെപിയും
എന്നാൽ രാജ് കുമാറിനെ മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടില്ലെന്നാണ് ആർഎംഒ പറയുന്നത്. ഇയാളെ മെഡിക്കൽ കോളേജിൽ എത്തിച്ചതിനുള്ള രേഖകളൊന്നും ആശുപത്രിയിലില്ലെന്നും ആർഎംഒ ഡോ.രഞ്ജിൻ വ്യക്തമാക്കുന്നു. അതേസമയം കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് പൊലീസ് നടത്തുന്നതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 29, 2019 9:18 AM IST









