നെടുങ്കണ്ടം കസ്റ്റഡി മരണം: കൂടുതല്‍ പേരുടെ മൊഴിയെടുക്കും; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസും ബിജെപിയും

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും തീരുമാനിച്ചിട്ടുണ്ട്.

news18
Updated: June 29, 2019, 7:18 AM IST
നെടുങ്കണ്ടം കസ്റ്റഡി മരണം: കൂടുതല്‍ പേരുടെ മൊഴിയെടുക്കും; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസും ബിജെപിയും
news18
  • News18
  • Last Updated: June 29, 2019, 7:18 AM IST
  • Share this:
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ പേരി‌ൽ നിന്ന് മൊഴിയെടുക്കും. കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈം ബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായ തെളിവെടുപ്പ് നടത്തും. എന്നാൽ രാജ് കുമാറിനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read-നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതിയുടെ മരണം: ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി

നെടുങ്കണ്ടം പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ആലീസ് ഇടുക്കി പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജ് കുമാറിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ചിട്ടി തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ രാജ് കുമാറിനെ ചിലര്‍ മര്‍ദ്ദിക്കുന്നതു കണ്ടെന്നാണ് ആലീസ് പരാതിയില്‍ പറഞ്ഞിരുന്നത്. കുട്ടിക്കാനത്തു വച്ച് ജീപ്പിലെത്തിയവര്‍ രാജ് കുമാറിനെ മര്‍ദ്ദിക്കുന്നത് കണ്ടെന്നാണ് പരാതി.

അതേസമയം കസ്റ്റഡി മരണ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. .കസ്റ്റഡി മരണത്തില്‍ പൊലീസിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞതോടെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മരിച്ച രാജ് കുമാറിന്റെ വീട് സന്ദർശിക്കും.. ഇടുക്കി എസ് പിയ്ക്കും കട്ടപ്പന ഡി വൈ എസ് പിയ്ക്കും എതിരേ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ്സും വ്യക്തമാക്കി...

Also Read-നെടുങ്കണ്ടത്ത് റിമാൻഡ് പ്രതി മരിച്ച സംഭവം: കുറ്റാരോപിതരായ പൊലീസുകാരിൽ നിന്ന് മൊഴിയെടുക്കും

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും തീരുമാനിച്ചിട്ടുണ്ട്.. നാളെ രാവിലെ പത്തിന് ബി ജെ പിയും ജൂലൈ 3-ന് കോണ്‍ഗ്രസ്സും മാര്‍ച്ച് സംഘടിപ്പിക്കും.

First published: June 29, 2019, 7:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading