TRENDING:

ബന്ധുനിയമനവിവാദം: മന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിയുന്നു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിയുന്നു. അപേക്ഷകരിൽ അഞ്ചുപേർക്ക് യോഗ്യതയുണ്ടന്ന് രേഖകൾ ലഭിച്ചതായി യുത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മൂന്നുപേർ സർക്കാർ സർവീസിൽ നിന്നുള്ളവരാണന്നും പി. കെ ഫിറോസ് ചൂണ്ടിക്കാട്ടുന്നു. അപേക്ഷകരിൽ അഞ്ചുപേർക്ക് എംബിഎ യോഗ്യതയുമുണ്ട്.
advertisement

ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി മന്ത്രി ജലീലും

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് ബന്ധു കെ.ടി അബീബിനെ നിയമിച്ചത് നിശ്ചിത യോഗ്യതയുള്ളവർ അപേക്ഷകരായി ഇല്ലായിരുന്നുവെന്ന പേരിലാണ്. ഈ വാദമാണ് തെറ്റെന്ന് തെളിഞ്ഞിരിക്കുന്നത്. കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ റിജാസ് ഉൾപ്പെടെ അപേക്ഷകരിൽ പലരും കെ.ടി അബീബിനെ യോഗ്യതയുള്ളവരായിരുന്നു.

അതേസമയം, ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ നിയമനടപടിക്ക് മുസ്ലിംലീഗ് തയാറെടുക്കുകയാണ്. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും ഗവർണര്‍ക്ക് പരാതി നല്‍കുമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. അതേസമയം മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

advertisement

ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ ടി ജലീല്‍

ബന്ധു നിയമന വിവാദത്തില്‍ തനിക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതെന്തെന്ന മന്ത്രി കെ.ടി ജലീലിന്റെ വെല്ലുവിളി സ്വീകരിച്ചാണ് മുസ്ലിം ലീഗ് പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് ലഭിച്ച അപേക്ഷകരില്‍ യോഗ്യതയുള്ളവരില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. യോഗ്യതാ വിവരങ്ങള്‍ പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് അപേക്ഷകരുടെ വിവരങ്ങൾ യൂത്ത് ലീഗ് കൈക്കലാക്കിയത്.

advertisement

നേരത്തെ കുടുബംശ്രീ നിയമനങ്ങളില്‍ മന്ത്രി ഇടപെട്ടുവെന്ന പരാതിയില്‍ വീജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഈ കേസിന്റെ അന്വേഷണത്തില്‍ മേല്‍നോട്ടം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും യൂത്ത് ലീഗ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബന്ധുനിയമനവിവാദം: മന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിയുന്നു