ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി മന്ത്രി ജലീലും

Last Updated:
തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ മറ്റൊരു മന്ത്രികൂടി ബന്ധുനിയമന വിവാദത്തിൽ. ഇ.പി ജയരാജന്‍റെ കസേര തെറിപ്പിച്ച  ബന്ധുനിയമന വിവാദത്തില്‍ ഇത്തവണ കുടുങ്ങി മന്ത്രി കെ ടി ജലീലും. മൈനോറിറ്റി ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ മന്ത്രിയുടെ പിതൃസഹോദര പുത്രനെ ജനറല്‍ മാനേജറായി നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് മുസ്ലിംലീഗ് ആരോപിച്ചു. അനധികൃത നിയമനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.
മന്ത്രി കെ ടി ജലീലിന്റെ പിതൃസഹോദരി പുത്രനായ അദീപ് കെ ടിയെയാണ് ഓഗസ്റ്റില്‍ മൈനോറി ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് നേരിട്ട് ഡെപ്യൂട്ടേഷന്‍ നല്‍കേണ്ട തസ്തികയിലാണ് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത അദീപിനെ നിയമിച്ചതെന്നാണ് ആരോപണം. തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുകയോ ഇന്റര്‍വ്യു നടത്തുകയോ ചെയ്യാതെയാണ് നിയമനമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു.
advertisement
ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ കോഴിക്കോട് ശാഖയില്‍ മാനേജറായിരിക്കെയായിരുന്നു അദീപിന്റെ നിയമനം. വിജിലന്‍സിന് പരാതി നല്‍കുന്നതിനൊപ്പം തിങ്കളാഴ്ച്ച കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി മന്ത്രി ജലീലും
Next Article
advertisement
കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി
കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി
  • കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു.

  • സീറ്റ് വിഭജന തർക്കത്തെതുടർന്ന് ഡിസിസി വൈസ് പ്രസിഡൻ്റും കർഷക സംഘടനാ പ്രസിഡൻ്റും തമ്മിൽ ഏറ്റുമുട്ടി.

  • തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പാർട്ടി നേതാക്കൾക്കിടയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായി.

View All
advertisement