ഇറ്റലിയിൽനിന്ന് വന്ന മൂന്നംഗ കുടുംബത്തിനും ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ടുപേരിലുമാണ് കഴിഞ്ഞ ദിവസം വരെ രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഇറ്റലിയിൽനിന്ന് വന്നവരുടെ കുടുംബത്തിലെ പ്രായമായ മാതാപിതാക്കളാണ് പുതിയതായി വൈറസ് ബാധ കണ്ടെത്തിയവരിൽ രണ്ടുപേർ.
ഇറ്റലിയിൽനിന്ന് എത്തിയവരെ നെടുമ്പാശേരിയിൽ എത്തി കൂട്ടിക്കൊണ്ടുവന്ന മകളിലും മരുമകനിലും രോഗം സ്ഥിരീകരിച്ചു. ഇതുകൂടാതെ ഇറ്റലയിൽനിന്ന് എത്തിയ കുടുംബം സന്ദർശിച്ച മറ്റൊരു വീട്ടിലുള്ള രണ്ടുപേരെയാണ് രോഗം ബാധിച്ചത്.
You may also like:സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 12 ആയി: മുഖ്യമന്ത്രി [NEWS]കോവിഡ് സംശയിക്കുന്നയാൾ എത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ഡോക്ടറെ ക്ലിനിക്കിൽ നിന്ന് പുറത്താക്കി [NEWS]മലപ്പുറം കോട്ടയ്ക്കലിൽ പന്ത്രണ്ടുകാരിയ്ക്ക് ലൈംഗികചൂഷണം; 1000 രൂപ വീതം നൽകി പീഡിപ്പിച്ചത് പത്തിലേറെ പേർ [PHOTO]
advertisement
ഇപ്പോൾ കേരളത്തിൽ രോഗം സ്ഥിരീകരിച്ച 12 പേരിൽ പതിനൊന്ന് പേരും പത്തനംതിട്ട സ്വദേശികളുമായി ബന്ധപ്പെട്ടവരാണ്. ഇതുകൂടാതെ കൊച്ചിയിൽ മൂന്നു വയസുകാരനിലും രോഗം കണ്ടെത്തിയിരുന്നു. കുഞ്ഞിന്‍റെ അമ്മയ്ക്ക് രോഗലക്ഷണങ്ങളുണ്ടെന്നാണ് സൂചന. ഇവരുടെ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.