മലപ്പുറം കോട്ടയ്ക്കലിൽ പന്ത്രണ്ടുകാരിയ്ക്ക് ലൈംഗികചൂഷണം; 1000 രൂപ വീതം നൽകി പീഡിപ്പിച്ചത് പത്തിലേറെ പേർ
Kottakkal Rape Case | കുറഞ്ഞ ദിവസംകൊണ്ട് തന്നെ പത്തിലേറെ പേര് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് സൂചന. പെൺകുട്ടിയിൽ നിന്നും 4000 ലധികം രൂപയും മൊബൈൽ ഫോണും കണ്ടെടുത്തു. റിപ്പോർട്ട്- സി.വി അനുമോദ്
മലപ്പുറം: കോട്ടക്കൽ എടരിക്കോട് പന്ത്രണ്ട് വയസുകാരിക്ക് നേരെ ക്രൂര ലൈംഗിക പീഡനം. ആസാമിൽ നിന്നെത്തിച്ച പെൺകുട്ടിയെ അന്യ സംസ്ഥാനക്കാർ ആയ ഒരു സ്ത്രീയും പുരുഷനും ചേർന്ന് പലർക്കായി കാഴ്ചവച്ചു.
2/ 10
ആസാം സ്വദേശികളായ ഈ സ്ത്രീയും പുരുഷനും ചേർന്ന് ഒരാഴ്ച മുൻപ് ആണ് പെൺകുട്ടിയെ കേരളത്തിൽ എത്തിച്ചത്.
3/ 10
അന്ന് മുതൽ നിരവധി പേര് ഇവർ താമസിച്ചിരുന്ന എടരിക്കോട് ഉള്ള വാടക ക്വാർട്ടേഴ്സിലേക്ക് വരുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇവർ ആണ് ചൈൽഡ് ലൈനിനെ വിവരം അറിയിച്ചത് .
4/ 10
കുട്ടിയെ 1000 രൂപയ്ക്ക് പലർക്കായി കാഴ്ചവെച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
5/ 10
ഈ കുറഞ്ഞ ദിവസംകൊണ്ട് തന്നെ പത്തിലേറെ പേര് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് സൂചന.
6/ 10
പെൺകുട്ടിയിൽ നിന്നും 4000 ലധികം രൂപയും മൊബൈൽ ഫോണും കണ്ടെടുത്തു.
7/ 10
ചൈൽഡ് ലൈൻ നൽകിയ വിവര പ്രകാരം കേസിൽ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും ദ്വിഭാഷിയെ ലഭിക്കാത്തത് മൊഴിയെടുക്കലിന് തടസ്സമായി.
8/ 10
4 മാസം മുൻപാണ് സ്ത്രീയും പുരുഷനും എടരിക്കോട് എത്തിയത്. ഇവർക്ക് ക്വാർട്ടേഴ്സ് വാടകക്ക് കൊടുത്ത എടരിക്കോട് സ്വദേശിയുടെ അറിവോടെ ആണ് കാര്യങ്ങൾ നടന്നത് എന്നും ഇയാളും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് വിവരം.
9/ 10
പണം കൊടുത്ത് കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുകകയാണ്.
10/ 10
ഇതിൽ മലയാളികളും അന്യസംസ്ഥാന ക്കാരും ഉൾപ്പെട്ടു എന്നാണ് അധികൃതർ നൽകുന്ന സൂചന.