കോവിഡ് സംശയിക്കുന്നയാൾ എത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ഡോക്ടറെ ക്ലിനിക്കിൽ നിന്ന് പുറത്താക്കി

കാര്യങ്ങൾ കൂടുതലൊന്നും പറഞ്ഞില്ല. സംശയം തോന്നിയതു കൊണ്ട് ഇക്കാര്യം പൊലീസിലും ആരോഗ്യവകുപ്പിലും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനാണ് തന്നെ പിരിച്ചുവിട്ടതെന്ന് ഷിനു എഫ് ബിയിൽ കുറിച്ചു.

News18 Malayalam | news18
Updated: March 10, 2020, 12:19 PM IST
കോവിഡ് സംശയിക്കുന്നയാൾ എത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ഡോക്ടറെ ക്ലിനിക്കിൽ നിന്ന് പുറത്താക്കി
കാര്യങ്ങൾ കൂടുതലൊന്നും പറഞ്ഞില്ല. സംശയം തോന്നിയതു കൊണ്ട് ഇക്കാര്യം പൊലീസിലും ആരോഗ്യവകുപ്പിലും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനാണ് തന്നെ പിരിച്ചുവിട്ടതെന്ന് ഷിനു എഫ് ബിയിൽ കുറിച്ചു.
  • News18
  • Last Updated: March 10, 2020, 12:19 PM IST
  • Share this:
തൃശൂർ: കോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നയാൾ ക്ലിനിക്കിൽ എത്തിയ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചതിനും ഇത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനും ഡോക്ടറെ പുറത്താക്കി.

തൃശൂരിലെ ഡോ. ഷിനു ശ്യാമളനെയാണ് പുറത്താക്കിയത്.

തളിക്കുളത്തെ ക്ലിനിക്കിൽ നിന്നാണ് ഉടമയായ റോഷൻ ഇവരെ പുറത്താക്കിയത്.

ഷിനു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ വ്യക്തി ക്ലിനിക്കിൽ വന്നു. അദ്ദേഹത്തിന് നല്ല പനിയുണ്ടായിരുന്നു.

You may also like:കൊറോണ മാറാൻ അമിതമായി മദ്യപിച്ചു; ഇറാനിൽ 27 പേർ മരിച്ചു; 200 പേർ ആശുപത്രിയിൽ [PHOTO]Corona Virus: ചൈനയേക്കാൾ കൊറോണ മരണനിരക്ക് കൂടുതൽ ഇറ്റലിയിൽ; കാരണം ഇതാണ് [NEWS]പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ ആശുപത്രിയിൽനിന്ന് ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു [NEWS]

കാര്യങ്ങൾ കൂടുതലൊന്നും പറഞ്ഞില്ല. സംശയം തോന്നിയതു കൊണ്ട് ഇക്കാര്യം പൊലീസിലും ആരോഗ്യവകുപ്പിലും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനാണ് തന്നെ പിരിച്ചുവിട്ടതെന്ന് ഷിനു എഫ് ബിയിൽ കുറിച്ചു. എഫ് ബി പോസ്റ്റിന്‍റെ പൂർണ രൂപം താഴെ,'സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പൊലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.

രോഗിയുടെയോ, ക്ലിനിക്കിന്‍റെയോ ഒരു വിശദാംശവും ഞാൻ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാർത്ഥമായ ചോദ്യങ്ങൾ. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും. ഇനിയും.

ഞാനെന്‍റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ട ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവുമില്ല. ആ ഉദ്യോഗസ്ഥർ സുഖിച്ചു ജോലി ചെയ്യുന്നു. പക്ഷേ, എനിക്ക് ജോലി പോയി. എന്ത് നാടാണിത്?

ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല. ഇനിയും ശബ്‌ദിക്കും.'
First published: March 10, 2020, 12:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading