ഓരോ 50 കിലോമീറ്ററിലും ടോയ്‌ലെറ്റ് സൗകര്യം ഉറപ്പുവരുത്താന്‍ ലൈസന്‍സി ബാധ്യസ്ഥമാണ്. ടിക്കറ്റില്‍ വാഹനത്തിന്റെയും ജീവനക്കാരുടെയും വിവരങ്ങളും ഹെല്‍പ് ലൈന്‍ നമ്പരുകളും ഉണ്ടായിരിക്കണം. യാത്രയ്ക്കിടെ ബസ് ബ്രേക്ക് ഡൗണായാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണം. ടിക്കറ്റ് ബുക്കിങ് ഓഫീസുകളുടെ പ്രവര്‍ത്തനത്തിനും കൃത്യമായ മാര്‍ഗനിര്‍ദേശമുണ്ട്. ബുക്കിങ് ഓഫീസുകളില്‍ ലൈസന്‍സ് പ്രദര്‍ശിപ്പിക്കണം. ഓഫീസുകളില്‍ സിസിടിവി സംവിധാനവും പാര്‍ക്കിങ്, ടോയ്‌ലെറ്റ് സംവിധാനങ്ങളും ഒരുക്കണം. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ ബുക്കിങ് ഓഫീസുകള്‍ തുടങ്ങാന്‍ പാടില്ലെന്നും ഗതാഗത സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യവസ്ഥ ചെയ്യുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 27, 2019 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കല്ലട ഇംപാക്ട്': സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങളുമായി സർക്കാർ