മറൈൻ ഡ്രൈവിൽ എത്തിയ രണ്ട് കുട്ടികളാണ് കായലിൽ മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഒരാൾ സെൻട്രൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഉടൻ സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുഞ്ഞിന്റെ മരണകാരണം എന്താണെന്നോ മൃതദേഹം എങ്ങനെ കായലിൽ എത്തിയെന്നോ ഉള്ള കാര്യത്തിൽ നിലവിൽ പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു. കുട്ടിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പ്രദേശത്തെ വിവിധയിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും പോലീസ് അറിയിച്ചു.
advertisement
Summary: The body of a newborn baby boy was found in the Kochi backwaters near Marine Drive on Tuesday evening. The discovery was made around 4:00 PM near the shoreline. Two children visiting Marine Drive first spotted the body in the water. They alerted a bystander, who subsequently informed the Central Police. According to preliminary police reports, the body had started to decompose slightly at the time of discovery.
