TRENDING:

ഡോ.എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം ന്യൂസ് 18ലെ കെ പി അഭിലാഷിന്

Last Updated:

ഫെബ്രുവരി 27 ന് തിരുവനന്തപുരം മ്യൂസിയം ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ പുരസ്കാരം വിതരണം ചെയ്യും

Choose
News18 on Google
advertisement
തിരുവനന്തപുരം: ഡോക്ടർ എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം ന്യൂസ് 18 കേരളത്തിന്. മികച്ച വാർത്താ അവതാരകനുള്ള പുരസ്കാരം സീനിയർ ആങ്കർ കെ പി അഭിലാഷിന് ലഭിച്ചു. ഫെബ്രുവരി 27 ന് തിരുവനന്തപുരം മ്യൂസിയം ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ പുരസ്കാരം വിതരണം ചെയ്യും. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ ഡോ. എപിജെ അബ്ദുൾ കലാം സ്റ്റഡി സെൻ്റർ ഡയറക്ടർ പൂവച്ചൽ സുധീർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
കെ പി അഭിലാഷ്
കെ പി അഭിലാഷ്
advertisement

സമൂഹത്തിൻറെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി ഡോക്ടർ എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ നൽകുന്ന പുരസ്കാരമാണ് അബ്ദുൽ കലാം ജനമിത്ര പുരസ്കാരം. മാതൃഭൂമി ന്യൂസിലെ ഷിനോജ് എസ് ടി യാണ് മികച്ച റിപ്പോർട്ടർ. മികച്ച വനിതാ റിപ്പോർട്ടർ ആയി 24 ന്യൂസിലെ മേഘ മുരളി തിരഞ്ഞെടുക്കപ്പെട്ടു. ജനം ടിവി ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് രോഹിണി മഹേഷാണ് മികച്ച വാർത്താ അവതാരക. റിപ്പോർട്ടർ ടിവി ചീഫ് റിപ്പോർട്ടർ ആഷിൻ ഡിയാഗോയ്ക്കാണ് സമകാലിക റിപ്പോർട്ടിംഗിനുള്ള പുരസ്കാരം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മീഡിയ വണ്ണിലെ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് അക്ഷയ പി ആണ് മികച്ച സാമൂഹിക പ്രതിബദ്ധതക്കുള്ള റിപ്പോർട്ടർ. മികച്ച സ്പെഷ്യൽ റിപ്പോർട്ടറായി ആയി ദേവിക ചന്ദ്രൻ (സ്റ്റാഫ് റിപ്പോർട്ടർ അമ്യത ടി വി ), മികച്ച ക്യാമറാമാനായി അഖിലേഷ് കൊടുമൺ (ഡെപ്യൂട്ടി ക്യാമറാമാൻ , കൈരളി ന്യൂസ് ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡോ.എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം ന്യൂസ് 18ലെ കെ പി അഭിലാഷിന്
Open in App
Home
Video
Impact Shorts
Web Stories