TRENDING:

'കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്നത് സിപിഎം വ്യാജ ക്യാപ്സൂൾ; 50 കോടി പോയിട്ട് 50 പൈസ നൽകാൻ കഴിയില്ല': സന്ദീപ് വാര്യർ

Last Updated:

''നിലവിൽ ഇഡി അന്വേഷിക്കുന്ന കരിവന്നൂർ കേസിൽ ആരോപണ വിധേയനാണ് കേരള ബാങ്ക് വൈസ് പ്രസിഡന്റ് കണ്ണൻ. കണ്ണൻ ഉൾപ്പെട്ട സമിതി എങ്ങനെ കരിവന്നൂരിനെ ബെയിൽ ഔട്ട് ചെയ്യാനുള്ള തീരുമാനമെടുക്കും ?''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്ന വാർത്ത നിക്ഷേപക രോഷം തണുപ്പിക്കാൻ സിപിഎം കേന്ദ്രങ്ങളിൽ നിന്നുൽപ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്സ്യൂൾ ആണെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. നഷ്ടത്തിലായ ബാങ്കിനെ ബെയിൽ ഔട്ട് ചെയ്യാൻ ആർബി ഐ പെർമിഷൻ വേണമെന്നും അല്ലാതെ പിണറായി വിജയനും കണ്ണനും രാമനിലയത്തിൽ വച്ച് തീരുമാനിച്ചാൽ ബെയിൽ ഔട്ട് പാക്കേജ് നടപ്പിലാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സന്ദീപ് ജി വാര്യർ
സന്ദീപ് ജി വാര്യർ
advertisement

Also Readകരുവന്നൂർ: എംകെ കണ്ണന് വിറയൽ അനുഭവപ്പെട്ടതിനെ തുടർന്ന് വിട്ടയച്ചെന്ന് ED; നിഷേധിച്ച് സിപിഎം സംസ്ഥാന സമിതി അംഗം

യെസ് ബാങ്കിൽ എസ്ബിഐ മുതൽ ഫെഡറൽ ബാങ്ക് വരെ നിക്ഷേപമിറക്കിയത് റിസർവ് ബാങ്ക് അനുമതിയോടെ ഓഹരിയിലാണ്. ഇവിടെ ആർബിഐ പെർമിഷൻ ഇല്ല, കിട്ടാനും പോകുന്നില്ല. കാരണം കേരള ബാങ്ക് ഏത് വകുപ്പിൽ പണം കൊടുക്കും? ക്ലൈന്റ് എന്ന നിലയിൽ കരിവന്നൂർ ബാങ്കിന്റെ കെവൈസി ഡിസ്പ്യൂട്ടഡ് ആണ്. മറ്റൊന്ന് നിലവിൽ ഇഡി അന്വേഷിക്കുന്ന കരിവന്നൂർ കേസിൽ ആരോപണ വിധേയനാണ് കേരള ബാങ്ക് വൈസ് പ്രസിഡന്റ് കണ്ണൻ. കണ്ണൻ ഉൾപ്പെട്ട സമിതി എങ്ങനെ കരിവന്നൂരിനെ ബെയിൽ ഔട്ട് ചെയ്യാനുള്ള തീരുമാനമെടുക്കും ? 50 കോടി പോയിട്ട് 50 പൈസ കരുവന്നൂർ ബാങ്കിന് നൽകാൻ കേരള ബാങ്കിന് കഴിയില്ല- സന്ദീപ് വാര്യർ കുറിച്ചു.

advertisement

കരുവന്നൂരിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ കേരള ബാങ്ക് ഇടപെടുമെന്ന് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍ പറഞ്ഞിരുന്നു. ഇന്നു ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Also Read- എംവിഡി ഉദ്യോഗസ്ഥരോട് എംഎം മണി;’നിന്‍റെ അമ്മേം പെങ്ങന്മാരേം കൂട്ടിക്കൊടുത്ത് കാശുണ്ടാക്കാൻ പറഞ്ഞോ സർക്കാർ?’

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്കു തുക തിരിച്ചുകൊടുക്കാന്‍ ഇനി 40 കോടി രൂപ വേണം. സഹകരണ ബാങ്കുകളില്‍ നിന്ന് സ്വരൂപിച്ച 50 കോടി രൂപയോളം കരുവന്നൂരിന് നല്‍കാനാണ് നീക്കം. റിസര്‍വ് ബാങ്കിന്റെ നിയമപരായ കുരുക്ക് മറികടക്കുന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്യും. കരുവന്നൂര്‍ ബാങ്കിന് വായ്പയായി തുക നല്‍കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്നത് സിപിഎം വ്യാജ ക്യാപ്സൂൾ; 50 കോടി പോയിട്ട് 50 പൈസ നൽകാൻ കഴിയില്ല': സന്ദീപ് വാര്യർ
Open in App
Home
Video
Impact Shorts
Web Stories