കരുവന്നൂർ: എംകെ കണ്ണന് വിറയൽ അനുഭവപ്പെട്ടതിനെ തുടർന്ന് വിട്ടയച്ചെന്ന് ED;നിഷേധിച്ച് സിപിഎം സംസ്ഥാന സമിതി അംഗം
- Published by:Naseeba TC
- news18-malayalam
Last Updated:
തനിക്ക് വിറയൽ അനുഭവപ്പെട്ട സാഹചര്യത്തിലല്ല ചോദ്യം ചെയ്യൽ അവസാനിപ്പിച്ചതെന്നും ചോദ്യം ചെയ്യൽ സൗഹൃദപരമായിരുന്നുവെനുമായിരുന്നു എം കെ കണ്ണന്റെ പ്രതികരണം
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സി പി എം സംസ്ഥാന സമിതി അംഗം എം കെ കണ്ണനെ എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. എം കെ കണ്ണൻ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്നും വിറയൽ അനുഭവപ്പെട്ടതിനെ തുടർന്ന് വിട്ടയകുകയായിരുന്നുവെന്നും ഇ ഡി അറിയിച്ചു. എന്നാൽ തനിക്ക് വിറയൽ അനുഭവപ്പെട്ട സാഹചര്യത്തിലല്ല ചോദ്യം ചെയ്യൽ അവസാനിപ്പിച്ചതെന്നും ചോദ്യം ചെയ്യൽ സൗഹൃദപരമായിരുന്നുവെനുമായിരുന്നു എം കെ കണ്ണന്റെ പ്രതികരണം.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ രാവിലെ പതിനൊന്നു മണിയോടെയാണ് സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ ഇ ഡി യുടെ കൊച്ചി ഓഫീസിൽ ഹാജരായത്. ചോദ്യം ചെയ്യലിന്റെ തുടക്കം മുതൽ വിറയൽ അനുഭവപ്പെടുന്നുവെന്നാണ് എം കെ കണ്ണൻ മറുപടി നൽകിയതെന്നാണ് ഇ ഡി പറയുന്നത്.
Also Read- ‘മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേ? കാണുന്നതും ഇ.ഡി ചോദ്യം ചെയ്യലുമായി യാതൊരു ബന്ധവുമില്ല’; എം.കെ കണ്ണൻ
ചോദ്യം ചെയ്യലിന് സഹകരിക്കാതെ വന്നതോടുകൂടിയാണ് മറ്റ് മാർഗ്ഗങ്ങളില്ലാതെ മൂന്ന് മണിയോടെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് കണ്ണനെ ഇ ഡി വീട്ടയച്ചത്. കേസിലെ മുഖ്യപ്രതിയായ പി സതീഷ് കുമാർ തൃശ്ശൂർ സഹകരണ ബാങ്കിൽ നടത്തിയ ഇടപാടുകളെ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്നാണ് ഇ ഡി പറയുന്നത്. മറ്റൊരു ദിവസം ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും ഇ ഡി അറിയിച്ചു.
advertisement
Also Read- ‘പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല’; MVD ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പരാമര്‍ശങ്ങളുമായി എം എം മണി
എന്നാൽ തനിക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടില്ലെന്നും ഇ ഡിയുടെ ഒരു ഔദാര്യവും ഉണ്ടായിട്ടില്ലെന്നുമായിരുന്നു ചോദ്യം ചെയ്യലിന് ശേഷം എം കെ കണ്ണന്റെ പ്രതികരണം. ഇ ഡി വീണ്ടും വിളിപ്പിച്ചാൽ ഹാജരാകുമെന്നും എം കെ കണ്ണൻ പറഞ്ഞു.
അതിനിടെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കേസിലെ ഒന്നാംപ്രതിയായ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് റിട്ട. എസ് പി കെ എം ആന്റണിയെയും മുൻ ഡിവൈഎസ്പി ഫേമസ് വർഗീസിനെയും ചോദ്യം ചെയ്യുന്നത്. കരുവന്നൂർ ബാങ്കിൽ നിന്ന് 18.5 കോടി തട്ടിയെടുത്തുവെന്ന് ഇ ഡി പറയുന്ന തൃശ്ശൂർ സ്വദേശി അനിൽകുമാറിന്റെ ചോദ്യം ചെയ്യലും തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 29, 2023 6:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂർ: എംകെ കണ്ണന് വിറയൽ അനുഭവപ്പെട്ടതിനെ തുടർന്ന് വിട്ടയച്ചെന്ന് ED;നിഷേധിച്ച് സിപിഎം സംസ്ഥാന സമിതി അംഗം