എംവിഡി ഉദ്യോഗസ്ഥരോട് എംഎം മണി;'നിന്‍റെ അമ്മേം പെങ്ങന്മാരേം കൂട്ടിക്കൊടുത്ത് കാശുണ്ടാക്കാൻ പറഞ്ഞോ സർക്കാർ?'

Last Updated:

ഡ്യൂട്ടിയില്‍ രാഷ്ട്രീയമെടുത്താന്‍ ഞങ്ങളുമെടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല.’- ഇതായിരുന്നു എം എം മണിയുടെ പരാമര്‍ശം.

ഇടുക്കി:ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പരാമര്‍ശങ്ങളുമായി സി പി എം നേതാവും ഉടുമ്പൻചോല എം എല്‍ എയും മുന്‍ മന്ത്രിയുമായ എം എം മണി. ഇതിൽ മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥർക്ക് എതിരെയാണ് അതി രൂക്ഷമായി പ്രതികരിച്ചത് .
‘നിന്‍റെ അമ്മേം പെങ്ങന്മാരേം കൂട്ടിക്കൊടുത്ത് കാശുണ്ടാക്കിക്കൊടുക്കാൻ പറഞ്ഞോ സർക്കാർ? മര്യാദക്കാണെങ്കില്‍ മര്യാദ… ഉദ്യോഗസ്ഥർ നിയമത്തിൻ്റെ വഴി നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും… രാഷ്ട്രീയം ഉള്ളിൽ വെച്ചാ മതി.. പുറത്തെടുത്താൽ ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങളും പുറത്തെടുക്കും.. പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല’- മണി പറഞ്ഞു.നിറഞ്ഞ കയ്യടികളോടെയാണ് അനുയായികൾ പ്രസംഗത്തെ സ്വീകരിച്ചത്.
ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കില്‍ ഏത് ഏത് ഉദ്യോഗസ്ഥനായാലും കൈകാര്യം ചെയ്യുമെന്നും അത് പൊലീസായാലും ആര്‍ടിഒ ആയാലും കലക്ടറായാലും ശരിയെന്നും മണി പറഞ്ഞു. നെടുങ്കണ്ടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമിതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഉടുമ്പന്‍ചോല താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയിലാണ് മണിയുടെ പ്രകോപന പരാമര്‍ശം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എംവിഡി ഉദ്യോഗസ്ഥരോട് എംഎം മണി;'നിന്‍റെ അമ്മേം പെങ്ങന്മാരേം കൂട്ടിക്കൊടുത്ത് കാശുണ്ടാക്കാൻ പറഞ്ഞോ സർക്കാർ?'
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement