എന്‍.ഐ.എ കോടതിയില്‍ ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അദ്ദേഹം കേസില്‍ പ്രതിയല്ലെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയത്. പ്രതി ചേര്‍ക്കുന്നതിനേക്കുറിച്ച് എന്‍.ഐ.എ ആലോചിട്ടുപോലുമില്ല. അതുകൊണ്ടു തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതുമില്ല പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഇതോടെ ഹര്‍ജി തീര്‍പ്പാക്കുന്നതായി കോടതി വ്യക്തമാക്കി.
advertisement
സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ തീവ്രവാദബന്ധവും ദേശദ്രോഹപ്രവര്‍ത്തനങ്ങളും നടന്നുവെന്നായാരുന്നു എന്‍.ഐ.എ എഫ്.ഐ.ആര്‍. കേസില്‍ അറസ്‌റ്റിലായ പ്രതികളില്‍ ഭൂരിപക്ഷം പേര്‍ക്കും കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. കേസില്‍ യു.എ.പി.എ വകുപ്പുകള്‍ ചുമത്തുന്നതിന് പര്യാപ്തമായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ ശിവശങ്കറിനെ എന്‍.ഐ.എ രണ്ടുവട്ടം ചോദ്യം ചെയ്തിരുന്നു.
അതേസമയം എന്‍ഫോഴ്‌സമെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിനെ അസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകളുണ്ട്. അന്വേഷണം പുരോഗമിക്കുന്നതോടെ ശിവശങ്കറിനെ കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടാവുമെന്ന് ഇ.ഡി, ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയ ശിവശങ്കറിന് സ്വപ്‌നയുടെ കള്ളക്കടത്തു ബന്ധങ്ങളെക്കുറിച്ച് അറിയാതിരിക്കാൻ വഴിയില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് സ്വപ്‌ന 30 ലക്ഷം രൂപ കൈമാറിയപ്പോള്‍ ശിവശങ്കര്‍ ഒപ്പമുണ്ടായിരുന്നതായും ഇ.ഡി.വ്യക്തമാക്കി.
നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ശിവശങ്കറെ വെള്ളിയാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് ഇ.ഡി.യ്ക്കും കസ്റ്റംസിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.