TRENDING:

ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കത്ത് നൽകിയിട്ടില്ല: ദേവസ്വംബോർഡ് പ്രസിഡന്റ്

Last Updated:

Devaswom Board President N Vasu | ''മീനമാസ പൂജകൾക്കായി 14 ാം തീയതി തന്നെ ശബരിമല നട തുറക്കും. നിലവിൽ നടതുറക്കുന്നത് മാറ്റി വയ്ക്കേണ്ട സാഹചര്യമില്ല. ''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:  ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കത്ത് നൽകിയിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു. കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആചാരപരമായി
advertisement

ചടങ്ങുകൾ  നടത്താൻ സാധിക്കില്ലെന്നും അതിനാൽ ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കരുതെന്നുമാണ് കത്തിലൂടെ തന്ത്രി മഹേഷ് മോഹനര് ആവശ്യപ്പെട്ടത്. രോഗബാധയുള്ള ആരെങ്കിലും ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്താൽ എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം ഉണ്ടാകും. ഇത് ഗുരുതര പ്രതിസന്ധി ഉണ്ടാക്കും എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇക്കാര്യം നിഷേധിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്.

Related News - ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുത്; തന്ത്രി മഹേഷ് മോഹനര് ദേവസ്വം ബോർഡിന് കത്തുനൽകി

advertisement

ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കത്ത് നൽകിയിട്ടില്ല. കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട്

തന്ത്രിമാർ നേരത്തെ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു.

എന്നാൽ പിന്നീട് ആർക്കും കത്ത് ലഭിച്ചിട്ടില്ല. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ക്ഷേത്രങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്. ഒരു സമയം എത്ര പേർക്ക് പ്രവേശനം അനുവദിക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ ഇവിടെ എതിർപ്പിൻ്റെ ആവശ്യമില്ല.

TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]

advertisement

കത്ത് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്കും കിട്ടിയിട്ടില്ല. മീന മാസ പൂജകൾക്കായി 14 ാം തീയതി തന്നെ ശബരിമല നട തുറക്കും. നിലവിൽ നടതുറക്കുന്നത് മാറ്റി വയ്ക്കേണ്ട സാഹചര്യമില്ല. ഏതായാലും തന്ത്രിമാർ എതിർപ്പ് അറിയിച്ചാൽ അപ്പോൾ നോക്കാമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ. വാസു പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കത്ത് നൽകിയിട്ടില്ല: ദേവസ്വംബോർഡ് പ്രസിഡന്റ്
Open in App
Home
Video
Impact Shorts
Web Stories